എ പ്ലസില്‍ കായികതാരങ്ങളും തിളങ്ങി

കൊണ്ടോട്ടി: ഒളവട്ടൂർ എച്ച്.ഐ.ഒ ഹയർ സെക്കൻഡറി സ്‌കൂളിലെ ദേശീയ-സംസ്ഥാന കായിക താരങ്ങൾ എസ്.എസ്.എൽ.സി പരീക്ഷയിലും മികച്ച നേട്ടം കൈവരിച്ചു. ഇ.കെ. ഷബാനു ജെബിൻ, എം.എൻ. ഉമ്മർ, മുഹമ്മദ് ഫാസിൽ എന്നിവരാണ് കായികരംഗത്തെ മികച്ച നേട്ടങ്ങൾക്കു പുറമെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയത്. ഷബാനു ജെബിൻ കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്‌കൂൾ ഗെയിംസ് റസ്​ലിങ്​ മത്സരത്തിൽ സ്വര്‍ണമെഡൽ നേടുകയും കേരളത്തെ പ്രതിനിധാനം ചെയ്​ത്​ ഗുജറാത്തിൽ നടന്ന ദേശീയ മത്സരത്തിൽ പങ്കെടുത്ത്​ അഞ്ചാം സ്ഥാനം നേടുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂൾ ഗെയിംസ് റസ്​ലിങ്​ മത്സരത്തിൽ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് ഷബാനു ജെബിന്‍. എം.എന്‍. ഉമര്‍ ഈ വര്‍ഷം മഹാരാഷ്​ട്രയിൽ നടന്ന ദേശീയ യങ്​മുഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാം ചെയ്​ത്​​ പങ്കെടുത്തിരുന്നു. കെ.പി. മുഹമ്മദ് ഫാസില്‍ ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ ഗെയിംസ് റസ്​ലിങ്​ ചാമ്പ്യന്‍ഷിപ്പിലും സംസ്ഥാന മിനി ഗെയിംസ് റസ്​ലിങ് മത്സരത്തിലും വെങ്കല മെഡല്‍ ജേതാവാണ്. സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ പി.ടി. മുഹമ്മദ് റബീഹ് പരീക്ഷയില്‍ ഒമ്പതു വിഷയത്തില്‍ എ പ്ലസ് നേടി മികച്ച നേട്ടം കൈവരിച്ചു. ഫോട്ടോ: me kdy olavattor hiohss kayikatharam mehammed fasil me kdy olavattor hiohss kayikatharam shabanu jabin me kdy olavattor hiohss kayikatharam ummer എ പ്ലസ് നാടിയ കായികതാരങ്ങളായ ഇ.കെ. ഷബാനു ജെബിന്‍, എം.എന്‍. ഉമ്മര്‍, മുഹമ്മദ് ഫാസില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.