ഏകദിന ഉപവാസം നടത്തി

ഏകദിന ഉപവാസം തിരുനാവായ: ബാലാവകാശ കമീഷൻ രാഷ്​ട്രീയവത്​കരിക്കുന്നതിനെതിരെ ജവഹർ ബാലജനവേദി ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ തിരുനാവായയിൽ . ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് ചെയർമാൻ നാസർ കെ. തെന്നല അധ്യക്ഷത വഹിച്ചു. ജില്ല കോഓഡിനേറ്റർമാരായ മുളക്കൽ മുഹമ്മദലി, നൗഷാദ് പൊറ്റെങ്ങൽ, ബ്ലോക്ക് ചെയർമാൻമാരായ എം.സി. സാഹിർ, ടി.വി. ശ്രീകുമാർ, സലാം താണിക്കാട് എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ സി. മൊയ്തീൻ, യാസർ പൊട്ടച്ചോല, എം.ടി. റിയാസ്, ഷാജു മഠത്തിൽ, അച്ചമ്പാട്ട് ബീരാൻകുട്ടി, ദാസൻ നന്നമ്പ്ര എന്നിവർ സംസാരിച്ചു. സമാപനം സംസ്ഥാന കോഓഡിനേറ്റർ സി. സംഗീത ഉദ്ഘാടനം ചെയ്തു. ഫോട്ടോ: mw thirunavaya gandhi smaraka javahar balajanavedi upavasam തിരുനാവായ ഗാന്ധി സ്മാരക പരിസരത്ത് ജവഹർ ബാലജനവേദി നടത്തിയ ഉപവാസം മുഫ്​ലിഹ​ ഷെറിന് ആദരം തിരുനാവായ: എസ്​.എസ്​.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ഇ.പി. മുഫ്​ലിഹ​ ഷെറിനെ റെയിൽവേ ഗുഡ്സ് യാർഡ് എസ്​.ടി.യു ആദരിച്ചു. ചുമട്ടുതൊഴിലാളി എടക്കുളത്ത് പുത്തൻപുരയിൽ കോയക്കുട്ടിയുടെ മകളാണ് മുഫ്​ലിഹ ഷെറിൻ. ചേരുലാൽ സ്കൂളിലായിരുന്നു പഠനം. മുസ്​ലിം ലീഗ് തിരൂർ മണ്ഡലം സെക്രട്ടറി എം.പി. മുഹമ്മദ് കോയ ട്രോഫിയും ഗുഡ്സ് യാർഡ് പൂൾ ലീഡർ വീരാൻകുട്ടി കാഷ് അവാർഡും കൈമാറി. വീട് വൈദ്യുതീകരണത്തിന് സഹായം പട്ടർനടക്കാവ്: ചേരുരാൽ ഹയർ സെക്കൻഡറി സ്കൂ​ളിലെ വിദ്യാർഥിയുടെ വീട് വൈദ്യുതീകരണത്തിനും അനുബന്ധകാര്യങ്ങൾക്കും കേരള സ്​കൂൾ ടീച്ചേഴ്സ് യൂനിയൻ സഹായം നൽകി. ഏറെ കാലമായി ഇരുട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് ഇത് ആശ്വാസമായി. വൈദ്യുതീകരിച്ചതോടെ ഓൺലൈൻ പഠനത്തിനും സഹായമായി. ചെനക്കലിൽ താമസിക്കുന്ന വിദ്യാർഥിയുടെ പിതാവിന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ഇ. സക്കീർ ഹുസൈൻ ഫണ്ട് കൈമാറി. ജലീൽ വൈരങ്കോട്, യൂനുസ് മയ്യേരി, സമദാനി ചിനക്കൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.