മനോഹര ഭൂവസ്ത്രമണിഞ്ഞ് തോടുകൾ

അന്തിക്കാട്: ഭൂവസ്ത്രമണിഞ്ഞ് അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ തോടുകൾ. മണ്ണൊലിപ്പ് തടയുന്നതി​ൻെറ ഭാഗമായി അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ തോടുകളിൽ ഭൂ വസ്ത്രം വിരിച്ചത്. ആലപ്പുഴയിൽനിന്ന് കൊണ്ടുവന്ന 1500 സ്‌ക്വയർ കയർ ഭൂവസ്ത്രം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചരലക്ഷം ​െചലവഴിച്ച് ഉൾതോട്ടുകൾ വൃത്തിയാക്കി കയർ ഭൂവസ്ത്രം വിരിച്ചുകഴിഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾ തോടുകളിൽ വിരിക്കുന്ന ഭൂവസ്ത്രത്തിലൂടെ നാടൻ പുല്ലുകളും വള്ളികളും പടർത്തുന്നുണ്ട്. ഗ്രാമപഞ്ചായത്തിലെ വിജയനാഗർ, വിവേകനന്ദ തോട്, തൃത്താണി തോട്, മങ്ങാട്ട് പൊതുതോട്, അന്തിക്കാട് വടക്ക് പ്രദേശത്തെ പൊതുതോട്, പഞ്ചായത്ത് ഓഫിസ് ഭാഗത്തെ പൊതുതോടുകൾ എന്നിവിടങ്ങളിലാണ് ഭൂവസ്ത്രം വിരിക്കുന്നത്. ഏകദേശം 750 മീറ്റർ ഭൂവസ്ത്രം ഇതുവരെ തോടുകളിൽ വിരിച്ചു. മഹാത്മാഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 200 തൊഴിൽ ദിനങ്ങളാണ് നൽകിയിരിക്കുന്നത്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് പണിക്കിറങ്ങുന്നത്. ഫോട്ടോ prd thod ഭൂവസ്ത്രമണിഞ്ഞ അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ തോടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.