എംപ്ലോയ്‌മെൻറ്​ എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈനിൽ

എംപ്ലോയ്‌മൻെറ്​ എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈനിൽ മലപ്പുറം: കോവിഡ്​ പശ്ചാത്തലത്തില്‍ എംപ്ലോയ്‌മൻെറ്​ എക്‌സ്‌ചേഞ്ചുകളില്‍നിന്ന്​ നല്‍കുന്ന രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ സേവനങ്ങള്‍ സെപ്റ്റംബര്‍ 30 വരെ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ലഭിക്കുമെന്ന് ജില്ല എംപ്ലോയ്‌മൻെറ്​ ഓഫിസര്‍ അറിയിച്ചു. ശരണ്യ, കൈവല്യ തുടങ്ങിയ സ്വയംതൊഴില്‍ പദ്ധതികളുടെ വായ്പാ തിരിച്ചടവ്, എംപ്ലോയ്‌മൻെറ്​ എക്‌സ്‌ചേഞ്ചുകള്‍ വഴി താത്ക്കാലിക നിയമനം ലഭിച്ചവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ബന്ധപ്പെട്ട എക്‌സ്‌ചേഞ്ചുകള്‍ വഴി ലഭിക്കും. പുതിയ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയും www.eemployment.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ലഭിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2020 ഒക്‌ടോബര്‍ മുതല്‍ 2020 ഡിസംബര്‍ 31നകം അതത് എംപ്ലോയ്‌മൻെറ്​ എക്‌സ്‌ചേഞ്ചില്‍ ഹാജരാക്കിയാല്‍ മതി. 2019 ഡിസംബര്‍ 20നു ശേഷം ജോലിയില്‍ നിന്ന്​ നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാർജ്​ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 2020 ഡിസംബര്‍ 31 വരെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കും. 2020 ജനുവരി മുതല്‍ 2020 സെപ്​റ്റംബര്‍ വരെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് 2020 ഡിസംബര്‍ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അനുവദിക്കും. 03/2019നോ അതിനു ശേഷമോ രജിസ്‌ട്രേഷന്‍ പുതുക്കേണ്ട പട്ടികജാതി/പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ഡിസംബര്‍ 31 വരെ ലഭിക്കും. ഈ കാലയളവില്‍ ഉദ്യോഗാര്‍ഥികള്‍ ഫോണ്‍/ഇ-മെയില്‍ മുഖേന അതത് എംപ്ലോയ്‌മൻെറ്​ എക്‌സ്‌ചേഞ്ചുകളില്‍ ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ പുതുക്കണം. ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് 0483 2734904, മൊബൈല്‍: 9497762638, 9497206027 എന്ന നമ്പറുകളിലോ deempm.emp.lbr@kerala.gov.in ഇ-മെയില്‍ മുഖേനയോ ബന്ധപ്പെടണമെന്ന് ജില്ല എംപ്ലോയ്‌മൻെറ്​ ഓഫിസര്‍ അറിയിച്ചു. ക്ഷേമനിധി ധനസഹായം മലപ്പുറം: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 1000 രൂപ ധനസഹായം ലഭിക്കുന്നതിന് ഇതുവരെയും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ Karshakathozhilali എന്ന മൊബൈല്‍ ആപ്പിലൂടെയോ www. Karshakathozhilali.org വെബ്‌സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അപേക്ഷ സമര്‍പ്പിക്കണം. നിലവില്‍ കുടിശ്ശികയുള്ള എല്ലാ അംഗങ്ങളും ധനസഹായത്തിന് അര്‍ഹരാണെന്ന് ജില്ല എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.