പൊലീസി​െൻറ നിഷേധ നിലപാട്​: കർശന നിർദേശവുമായി സ്പീക്കറും മന്ത്രിയും

പൊലീസി​ൻെറ നിഷേധ നിലപാട്​: കർശന നിർദേശവുമായി സ്പീക്കറും മന്ത്രിയും * സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകാൻ പാസുള്ള വളൻറിയർമാരെ എരമംഗലത്ത് പൊലീസ് മർദിച്ചു പൊന്നാനി: താലൂക്കിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗണി​ൻെറ മറവിൽ ജനപ്രതിനിധികളോടും വളൻറിയർമാരോടും ഹോം ഡെലിവറി നടത്തുന്നവരോടുമുള്ള പൊലീസി​ൻെറ നിഷേധ നിലപാട് അവസാനിപ്പിക്കണമെന്ന് സ്പീക്കറുടെയും മന്ത്രിയുടെയും കർശന നിർദേശം. കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്താൻ സ്പീക്കർ, മന്ത്രി കെ.ടി. ജലീൽ എന്നിവർ വിളിച്ചുചേർത്ത വിഡിയോ കോൺഫറൻസിലാണ് നിർദേശം നൽകിയത്. പെരുമ്പടപ്പ് പൊലീസിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സ്പീക്കർ രംഗത്തെത്തിയത്. അതേസമയം, കടകളിൽനിന്ന് സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകാൻ പാസുള്ള വളൻറിയർമാരെ എരമംഗലത്ത് പൊലീസ് മർദിച്ചു. തുടർന്ന് വളൻറിയർമാർ പഞ്ചായത്ത് ഓഫിസിലെത്തി വിതരണം നിർത്തിവെക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തൃശൂരിലെ കോളജിലേക്ക് പരീക്ഷ എഴുതാൻ പൊലീസ് അനുമതിയോടെ വിദ്യാർഥികളുമായി പോയ ഓട്ടോ ഡ്രൈവറെയും മർദിച്ചെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് പഞ്ചായത്തിലെ ഡ്രൈവറെയും പൊലീസ് മർദിച്ചിരുന്നു. യാത്രകൾ കുറക്കാൻ​ ചെറിയ റോഡുകൾ മണ്ണിട്ട് അടച്ചത് വ്യാഴാഴ്ച രാത്രിതന്നെ നീക്കം ചെയ്തിരുന്നു. ക്വാറൻറീൻ സൻെററിലേക്കുള്ള വഴികൾ അടച്ചതും നീക്കംചെയ്യാനും നിർദേശം നൽകി. പ്രശ്നങ്ങളില്ലാതെ കാര്യങ്ങൾ ക്രമീകരിച്ചുപോകുമെന്ന് ഡി.ഐ.ജി എസ്. സുരേന്ദ്രൻ ഉറപ്പു നൽകി. യോഗത്തിൽ മന്ത്രിക്കും സ്‌പീക്കറിനും പുറമെ മറ്റ് ഉദ്യോഗസ്ഥനും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.