ക്വാറൻറീൻ സൗകര്യം വർധിപ്പിക്കണം ^വെൽഫെയർ പാർട്ടി

ക്വാറൻറീൻ സൗകര്യം വർധിപ്പിക്കണം -വെൽഫെയർ പാർട്ടി മലപ്പുറം: ജില്ലയിൽ സർക്കാർ ​െചലവിൽ കൂടുതൽ ക്വാറൻറീൻ സൻെററുകൾ തുടങ്ങണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. കൂടുതൽ പ്രവാസികൾ നാട്ടിൽ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. പ്രവാസികളിൽ പലരും സ്വന്തം വീട്ടിൽ ക്വാറൻറീനിൽ കിടക്കാനുള്ള സൗകര്യങ്ങൾ ഇല്ലാത്തവരുമാണ്. ഇത് പരിഹരിക്കാൻ പഞ്ചായത്തുകളിൽ സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങൾ മതിയാവുകയില്ല. അതിനാൽ ജില്ലയുടെ സവിശേഷ സാഹചര്യം പരിഗണിച്ച് സർക്കാർ ​െചലവിൽ കൂടുതൽ ക്വാറൻറീൻ സൻെററുകൾ അനുവദിക്കണമെന്നും എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കലക്ടർക്ക് നിവേദനം നൽകി. പ്രതിഷേധ പാഠപുസ്തക വിതരണം മലപ്പുറം: ജൂലൈയായിട്ടും പാഠപുസ്തക വിതരണം പൂർത്തിയാക്കത്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമരം നടത്തി. പാഠപുസ്തകങ്ങളുടെ പി.ഡി.എഫ് പ്രിൻറ് വിതരണം നടത്തിയാണ് പ്രതിഷേധ പരിപാടികൾ അരങ്ങേറിയത്. മാർച്ചിൽതന്നെ തയാറായ പാഠപുസ്തകങ്ങൾ ജൂലൈയായിട്ടും സംസ്ഥാനത്തെ 50 ശതമാനം വിദ്യാർഥികൾക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂ. സ്വന്തമായി പാഠപുസ്തകങ്ങൾ ഇല്ലാതെ ഓൺലൈൻ ക്ലാസ് വേണ്ടത്ര ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയിലാണ് വിദ്യാർഥികൾ. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ പുറംമോടി വർത്തമാനങ്ങൾകൊണ്ട് മറികടക്കാൻ ശ്രമിക്കാതെ പ്രായോഗിക പരിഹാരങ്ങൾ ഉണ്ടാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.