കരിമ്പുഴ വന‍‍്യജീവി സങ്കേതം നാടിന് സമർപ്പിച്ചു

സംസ്ഥാനത്തെ പതിനെട്ടാമത്തെ വന്യജീവി സ​ങ്കേതമാണിത്​ നിലമ്പൂർ: കരിമ്പുഴ വന‍്യജീവി സങ്കേതം വനംമന്ത്രി കെ. രാജു നാടിന് സമർപ്പിച്ചു. കരുളായി നെടുങ്കയത്ത്​് നടന്ന ലളിതമായ ചടങ്ങിലാണ് സംസ്ഥാനത്തെ പതിനെട്ടാമത്തെ വന്യജീവി സ​ങ്കേതം തുറന്നത്​. ജീവ​​ൻെറ നിലനിൽപ്പിന് വനം ആവശ‍്യമാണെന്ന സത‍്യം ഉൾക്കൊണ്ട് വനസംരക്ഷണം ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. വനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽതന്നെ മാറ്റം വന്നിട്ടുണ്ട്. തടി വിൽപനയിലൂടെ വരുമാനം കണ്ടെത്താൻ മാത്രം സംരക്ഷിച്ചുപോന്ന വനം ഇപ്പോൾ ജീവ​ൻെറ നിലനിൽപ്പിനാണ് സംരക്ഷിക്കുന്നത്​. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനാലാണ് പ്രകൃതിക്ഷോഭം, മഹാമാരികൾ എന്നിവ ഉണ്ടാവുന്നത്​. കരിമ്പുഴ വന‍്യജീവി സങ്കേതം ജനവാസ കേന്ദ്രത്തിൽനിന്ന്​ 25 കിലോമീറ്റർ അകലെയാണെന്നതിനാൽ ആശങ്ക വേ​െണ്ടന്നും​ മന്ത്രി പറഞ്ഞു. പി.വി. അൻവർ എം.എൽ.എ അധ‍്യക്ഷത വഹിച്ചു. പി.വി. അബ്​ദുൽ വഹാബ് എം.പി മുഖ‍്യാതിഥിയായിരുന്നു. വനം-വന‍്യജീവി അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ്, പി.സി.സി.എഫ് സുരേന്ദ്രകുമാർ, കിഴക്കൻ മേഖല സി.സി.എഫ് പി.പി. പ്രമോദ്, പാലക്കാട് സി.സി.എഫ് കെ. വിജയാനന്ദൻ, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി. അസൈനാർ, നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ വി. സജികുമാർ, നോർത്ത് ഡി.എഫ്.ഒ വർക്കഡ് യോഗെഷ് നിൽകണ്ഠ് എന്നിവർ സംസാരിച്ചു. കേരളത്തിൽ വിസ്തൃതിയുടെ കാര‍്യത്തിൽ നാലാം സ്ഥാനത്താണ് കരിമ്പുഴ. സംരക്ഷിത വനമായ ന‍്യൂഅമരമ്പലവും വടക്കേക്കോട്ട മലവാരവും ഉൾ​െപ്പടെ 227.97 ചതുരശ്ര കിലോമീറ്ററാണ് വിസ്​തീർണം. ഏഷ്യയിൽ അവശേഷിക്കുന്ന ഏക ഗുഹാവാസികളും അതിപുരാതന ഗോത്രവർഗക്കാരുമായ ചോലനായ്ക്കരുടെ വാസപ്രദേശങ്ങൾ സങ്കേത പരിധിയിൽനിന്ന്​ ഒഴിവാക്കി. 226 ഇനം പക്ഷികൾ, 41 ഇനം സസ്തനികൾ, 33 ഇനം ഉരഗങ്ങൾ, 23 ഇനം ഉഭയജീവികൾ എന്നിവ ഈ മേഖലയിലുണ്ട്. mpg nbr photo--1- കരിമ്പുഴ വന‍്യജീവി സങ്കേതം മന്ത്രി കെ. രാജു നാടിന് സമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.