കാട്ടാനയെ അവശനിലയിൽ കണ്ടെത്തി

അഗളി: അട്ടപ്പാടിയിലെ വീട്ടിക്കുണ്ട് ഭാഗത്ത് . 14 വയസ്സ്​ തോന്നിക്കുന്ന കുട്ടികൊമ്പനെയാണ് കണ്ടെത്തിയത്. ആനയുടെ കീഴ്ത്താടി നീരുവെച്ച് വീർത്ത നിലയിലാണ്. വെള്ളിയാഴ്​ച ഉച്ചയോടെ സമീപത്തെ കോളനിവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് അഗളി റേഞ്ച്​ ഓഫിസർ ഉദയ​ൻെറ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി. തുടർന്ന് അഗളി വെറ്ററിനറി സർജൻ നവീൻ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിച്ചെങ്കിലും ആന അക്രമാസക്തമായതിനാൽ കഴിഞ്ഞില്ല. വൈകുന്നേരത്തോടെ ആന നിലത്ത് കിടക്കുന്ന അവസ്ഥയിലായി. കീഴ്ത്താടിക്ക് വ്രണമുണ്ടായ സാഹചര്യത്തിൽ ആന ദിവസങ്ങളായി ഭക്ഷണം കഴിച്ചിരിക്കാൻ സാധ്യത ഇ​െല്ലന്നും ഇതാകാം അവശതക്ക് കാരണമായതെന്നും കരുതുന്നതായി ഡോ. നവീൻ പറഞ്ഞു. മയക്കുവെടി നൽകിയാൽ മാത്രമേ ആനക്ക്​ ചികിത്സ ഒരുക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള ക്രമീകരണത്തിന് വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടു​െണ്ടന്നും അദ്ദേഹം പറഞ്ഞു. pew21 kattana: അട്ടപ്പാടി വീട്ടിക്കുണ്ട് ഭാഗത്ത് കാട്ടാനയെ അവശനിലയിൽ കണ്ടെത്തിയപ്പോൾ --------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.