പണി പൂർത്തിയായിട്ടും ഉദ്ഘാടകനായ മന്ത്രിയെ കാത്ത് വില്ലേജ് ഓഫീസ് കെട്ടിടം

ഉദ്ഘാടകനെ കാത്ത് വില്ലേജ് ഓഫിസ് കെട്ടിടം കുന്നംകുളം: പുതുതായി പണികഴിപ്പിച്ച പോർക്കുളം ഗ്രൂപ് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടകനെ കാത്ത് തുറന്നു പ്രവർത്തിപ്പിക്കാൻ വൈകുന്നു. വില്ലേജ് ഓഫിസി​ൻെറ പഴയ കെട്ടിടം പൊളിക്കുന്നതി​ൻെറ ഭാഗമായി പോർക്കുളം, മങ്ങാട്, അകതിയൂർ ഗ്രൂപ് വില്ലേജ് അക്കിക്കാവിലേക്ക് മാറ്റിയിട്ട് നാലുവർഷം പിന്നിടുകയാണ്. ഇതുമൂലം പോർക്കുളം, മങ്ങാട് പ്രദേശത്തേ ജനങ്ങൾ അക്കിക്കാവിൽ എത്താൻ ഏറെ പ്രയാസപ്പെടുന്നുണ്ട്​. മങ്ങാട് ഉൾപ്പെടെ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് നേരിട്ട് ബസ് സൗകര്യം ഇല്ലാത്തതിനാൽ ഓട്ടോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതിന് 200 രൂപയോളം ​െചലവുണ്ട്. കൂടാതെ വില്ലേജ് ഒാഫിസർ സ്ഥലം സന്ദർശിക്കണമെങ്കിൽ ഈ ഓട്ടോ ചാർജ് ഇരട്ടിയിലധികമാകും. ഈ പ്രദേശങ്ങളിൽ കൃഷി ഉപജീവനമാക്കിയവരാണ് അധികവും. ഇത്തരക്കാർക്കും വില്ലേജ് സേവനങ്ങൾ ലഭിക്കുന്നത് ദുരിത പൂർണമാണ്. വില്ലേജ് ഒാഫിസിനായി പണികഴിപ്പിച്ച പുതിയ കെട്ടിടത്തി​ൻെറ പണികൾ പൂർത്തീകരിച്ചിട്ട്​ ​എട്ട് മാസം പിന്നിടുകയാണ്. 30 ലക്ഷം രൂപ ​െചലവഴിച്ചാണ് കെട്ടിടം പണിതത്. റവന്യൂ മന്ത്രിയുടെ ഒഴിവ്​ കാത്താണ് കെട്ടിട ഉദ്ഘാടനം വൈകുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഉദ്ഘാടനം ഉടൻ നടത്തി പൊതുജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാവശ്യം ശക്​തമായിട്ടുണ്ട്. പടം tc kunnamkulam new kettidam പോർക്കുളം വില്ലേജ് ഓഫിസിനായി പുതിയതായി നിർമിച്ച കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.