കോവിഡ് പ്രതിരോധം: തിരൂർ, താനൂർ തീരദേശ മേഖലകളിൽ കര്‍ശന നിയന്ത്രണം

തിരൂർ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിൻെറ ഭാഗമായി തീരദേശ മേഖലകളിൽ കര്‍ശന നിയന്ത്രണം. ജില്ലയിലെ ഫിഷ് ലാൻഡിങ് സൻെററുകളില്‍ ചില്ലറ വില്‍പന നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. നിറമരുതൂര്‍, തേവര്‍ക്കടപ്പുറം, താനൂര്‍, ഉണ്ണിയാല്‍ അഴീക്കല്‍, പുറത്തൂര്‍, പടിഞ്ഞാറെക്കര, അഴിമുഖം, മംഗലം, കൂട്ടായി നോര്‍ത്ത്, വെട്ടം, വാക്കാട് എന്നിവിടങ്ങളില്‍ കടലില്‍നിന്നുള്ള മത്സ്യങ്ങള്‍ മാത്രമേ വില്‍പനക്ക് എത്തിക്കാവൂ എന്നാണ് നിര്‍ദേശം. ചില്ലറ വില്‍പന ഇവിടെ അനുവദിക്കില്ല. കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി ജനങ്ങള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാനാണ് ചില്ലറ വില്‍പന നിരോധിച്ചത്. ലാൻഡിങ് സൻെററിലേക്കുള്ള പ്രവേശനം മത്സ്യ മൊത്തക്കച്ചവടക്കാര്‍ക്കും ചില്ലറ വില്‍പനക്കാര്‍ക്കും മാത്രമായിരിക്കും. അവര്‍ക്ക് വളൻറിയര്‍മാര്‍ നല്‍കുന്ന ടോക്കണ്‍ പ്രകാരമാണ് പ്രവേശനം. സൻെററുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. രാവിലെ ഏഴ് മുതല്‍ മുതല്‍ ഉച്ചക്ക്​ 12 വരെയാണ് ഫിഷ് ലാൻഡിങ് സൻെററുകളിലെ പ്രവര്‍ത്തനം. നിര്‍ദേശിക്കപ്പെട്ട ലാൻഡിങ് സൻെററില്‍ മാത്രമേ മത്സ്യത്തൊഴിലാളികള്‍ മത്സ്യവില്‍പന നടത്താവൂ. ലാൻഡിങ് സൻെററുകളിലെ സുരക്ഷ ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രാദേശിക മത്സ്യത്തൊഴിലാളി ട്രേഡ് യൂനിയന്‍ നേതാക്കളുടെ യോഗം വിവിധ സൻെററുകളില്‍ ചേരും. കോവിഡ് പശ്ചാത്തലത്തില്‍ പൊന്നാനി, താനൂര്‍ ഹാര്‍ബറുകള്‍ അടച്ച സാഹചര്യത്തില്‍ ജില്ലയിലെ മറ്റ്​ ലാൻഡിങ് സൻെററുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടുന്നത് കണക്കിലെടുത്താണ് മത്സ്യവില്‍പന നടത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. യോഗത്തില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ അംഗം കൂട്ടായി ബഷീര്‍, മത്സ്യഫെഡ് ബോര്‍ഡ് അംഗം ഹനീഫ മാസ്​റ്റര്‍, തിരൂര്‍ തഹസില്‍ദാര്‍ ടി. മുരളി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഹര്‍ബര്‍ എൻജിനീയർ വകുപ്പ്, മത്സ്യഫെഡ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. Mw photo, tirur: തിരൂർ തഹസിൽദാർ ടി. മുരളിയുടെ നേതൃത്വത്തിൽ നടന്ന യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.