കോവിഡ് ടെസ്​റ്റിനായി പോയ ആംബുലൻസ് തിരിച്ചയച്ചതായി പരാതി

ചങ്ങരംകുളം: നിരീക്ഷണത്തിലുള്ളവരെ കോവിഡ് ടെസ്​റ്റിനായി കൊണ്ടുപോകുന്ന ആംബുലൻസ് പൊലീസ് തടഞ്ഞ് തിരിച്ചുവിട്ടതായി പരാതി. ആലങ്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തി​ൻെറ അറിയിപ്പിനെ തുടർന്ന് കോവിഡ് ടെസ്​റ്റിന് നിർദേശിച്ച ആളുകളെ പരിശോധനക്ക് കൊണ്ടുപോകാനായി വന്ന ആംബുലൻസിനെ ചങ്ങരംകുളം പൊലീസാണ്​ തിരിച്ചയച്ചതെന്ന്​ പരാതി. പ്രദേശത്തെ ഡയാലിസിസ് രോഗികളെ കൊണ്ടുപോകുന്ന വാഹനവും പൊലീസ് തടയുന്നതായി പരാതിയുണ്ട്​. ഇതോടെ അടിയന്തര ചികിത്സ ലഭ്യമാകേണ്ടവർ ഏറെ ബുദ്ധിമുട്ടിലാണെന്ന ആക്ഷേപവുമുണ്ട്​. യാത്ര ചെയ്യാനായി ഒരു പ്രധാന റോഡ് മാത്രം ഉപയോഗിച്ചാൽ മതിയെന്ന ജില്ല അധികാരികളുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ്​ ഗതാഗതം തടയുന്നതെന്നാണ്​ ബന്ധപ്പെട്ടവരു​െട വിശദീകരണം. ഇത്തരം രോഗികൾക്കും മറ്റ്​ ആവശ്യമായ അനുമതി പ്രാദേശിക അധികാരികളിൽനിന്ന്​ ലഭ്യമാക്കുന്നപക്ഷം ജനങ്ങൾക്ക് ഏറെ സഹായകമാവുമെന്ന വിലയിരുത്തലുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.