പൊന്നാനി താലൂക്ക് രോഗവ്യാപനം: ജില്ല അതിർത്തികളിലെ ഗ്രാമ പഞ്ചായത്ത് റോഡുകൾ അടച്ചു പൂട്ടി

പൊന്നാനിയിലെ കോവിഡ്​: അതിർത്തികളിലെ ഗ്രാമപഞ്ചായത്ത് റോഡുകൾ അടച്ചു പഴഞ്ഞി: മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് മേഖലയിൽ കോവിഡ് 19 വ്യാപനം ശക്തമായതോടെ അയൽ ജില്ലയിൽ നിന്നും തൃശ്ശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുന്ന ഗ്രാമപഞ്ചായത്തിലെ റോഡുകള്‍ പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചു പൂട്ടി. മലപ്പുറം ജില്ലയിലേക്ക് എളുപ്പത്തിൽ പോകാവുന്ന പ്രധാന റോഡായ ഐന്നൂർ-ഒതളൂർ, സ്രായില്‍ക്കടവ്, പെരുന്തുരുത്തി പുളിക്കകടവ്, അമ്പലക്കടവ് റോഡുകളാണ് കുന്നംകുളം സി.ഐ കെ.ജി സുരേഷ്, എസ്.ഐ ഇ. ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അടച്ചത്. ഈ മേഖലകളിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. അടച്ച റോഡുകളില്‍ പരിശോധനകളും നടക്കുന്നുണ്ട്. സ്രയില്‍ക്കടവില്‍ ചങ്ങരകുളം പൊലീസി​ൻെറ നേതൃത്വത്തിലും പരിശോധനകള്‍ നടക്കുന്നുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം ഉണ്ടായതോടെയാണ് റോഡുകളടച്ച് കര്‍ശന പരിശോധന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാന പാതയിലെ അതിർത്തി പങ്കിടുന്ന കടവല്ലൂരിൽ പരിശോധനക്ക് ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. പടം tc kunnamkulam police കുന്നംകുളം പൊലീസി​ൻെറ നേതൃത്വത്തിൽ റോഡുകൾ ബാരിക്കേഡ് ഉപയോഗിച്ച് അടച്ച് പൂട്ടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.