മോഷണശ്രമം: അന്തർസംസ്ഥാന തൊഴിലാളി അറസ്​റ്റിൽ

കയ്പമംഗലം: പട്ടാപ്പകൽ മോഷണശ്രമത്തിനിടെ അന്തർസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്​റ്റ്​ ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി ഇമ്രാനെയാണ്​ (20) കയ്പമംഗലം അഡീഷനൽ എസ്.ഐ പാട്രിക്കും സംഘവും അറസ്​റ്റ്​ ചെയ്തത്. എടത്തിരുത്തി ചൂലൂർ വലിയകത്ത് മുഹമ്മദാലിയുടെ പൂട്ടിക്കിടക്കുന്ന വീടി​ൻെറ വാതിൽ തുറക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എ.എസ്.ഐമാരായ അബ്​ദുസ്സലാം, സജിബാൽ, പൊലീസുകാരായ ജോജോ, അനൂപ്, വിപിൻദാസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ചിത്രം tk kaipamangalam arrest imran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.