അഭിഭാഷക കമീഷനെ തടഞ്ഞ കേസിൽ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: മഞ്ചേരി മുൻസിഫ്‌ കോടതി സ്ഥലപരിശോധക്ക്‌ നിയമിച്ച അഭിഭാഷക കമീഷനെ തടഞ്ഞ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. മലപ്പുറം വാറ​േങ്കാടുള്ള സിവിൽ കേസിലുൾപ്പെട്ട സ്ഥലം പരിശോധിക്കാനെത്തിയ അഡ്വ. കെ. വർഷയുടെ നേതൃത്വത്തിലുള്ള സംഘത്തെ തടഞ്ഞ സംഭവത്തിലാണ്​ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്​. കേസിൽ ഒന്നും മൂന്നും പ്രതികളായ മലപ്പുറം സ്വദേശികളായ ഇ. ഹനീഫ, മുഹമ്മദ്​ അഷ്​റഫ്​ എന്നിവരു​െട ജാമ്യാപേക്ഷയാണ്​ തള്ളിയത്​. സ്ഥല പരിശോധന നടത്താൻ അനുവദിക്കാതെ കമീഷനെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമാണ്​ കേസ്​. ഇരുവരോടും അന്വേഷണ ഉദ്യോഗസ്ഥർക്ക്​ മുമ്പാകെ കീഴടങ്ങാനും തുടർന്ന്​ കോടതിയിൽ ഹാജരാകാനുമാണ്​ നിർദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.