ചരക്ക് ലോറി കടയിലേക്ക് പാഞ്ഞുകയറി അപകടം

മഞ്ചേരി: സെൻട്രൽ ജങ്ഷനിൽ . വ്യാഴാഴ്ച വൈകീട്ട് വൈകീട്ട് 4.45നാണ് അപകടമുണ്ടായത്. തുറക്കൽ ഭാഗത്ത് നിന്നെത്തിയ ചരക്ക് ലോറി നിയന്ത്രണം നഷ്​ടമായതിനെ തുടർന്ന് കൂൾബാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കടയിൽ ആളില്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. കടയുടെ മൂന്ന് ഷട്ടർ പൂർണമായും തകർന്നു. വിൽപനക്ക് എത്തിച്ച വസ്തുക്കളും മറ്റു ഉപകരണങ്ങളും നശിച്ചു. തൊട്ടടുത്ത സ്ഥാപനത്തിലെ കച്ചവട വസ്തുക്കൾക്കും കേടുപാടുകൾ സംഭവിച്ചു. കിഴക്കേതല വാക്കേതൊടി അബ്​ദുൽ ജബ്ബാറി​ൻെറ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഉച്ചക്ക് രണ്ടിന് ഭക്ഷണത്തിന് വീട്ടിൽ പോയതിനാൽ കൂൾബാർ അടച്ചിട്ടിരുന്നു. സാധാരണ ദിവസങ്ങളിൽ ജബ്ബാർ വീട്ടിൽ പോകുമ്പോൾ ജോലിക്കാരൻ കടയിൽ ഉണ്ടാകാറുണ്ട്. ഇയാൾ അവധിയായതിനാൽ കട അടച്ചിടുകയായിരുന്നു. കടക്ക് മുന്നിൽ ആരും ഇല്ലാതിരുന്നതും ആളപായം ഒഴിവാക്കി. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ലോറി മാറ്റി. Me lorry മഞ്ചേരി സെൻട്രൽ ജങ്ഷനിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.