ഐ.എം.എ പുരസ്കാരം നൽകി ആദരിച്ചു

പെരിന്തൽമണ്ണ: ഐ.എം.എ പെരിന്തൽമണ്ണ ബ്രാഞ്ച് ഡോക്ടേഴ്സ് ദിനം ആചരിച്ചു. മുതിർന്ന ഡോക്ടർമാരായ വയനാട് ഡി.എം.ഒ ഡോ. രേണുക, ഡോ. സോഫിയ ബാലഗോപാൽ എന്നിവർക്ക് ഡോക്ടേഴ്സ് ദിന പുരസ്കാരം നൽകി. പെരിന്തൽമണ്ണ പരിസരത്തുള്ള പത്ത് ആശുപത്രികളിൽ നിന്ന് തിരഞ്ഞെടുത്ത ഓരോ മുതിർന്ന നഴ്സുമാരെ ആദരിച്ചു. ഐ.എം.എ പ്രസിഡണ്ട് ഡോ. കൊച്ചു എസ്. മണി അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ കെ.എ. സീതി, ജയകൃഷ്ണൻ, നിലാർ മുഹമ്മദ്, ആശിഷ് നായർ, എസ്. സുജിത് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.