നടുവിൽക്കരയിൽ പാടവും തോടും നികത്തുന്നത് തടഞ്ഞു

വാടാനപ്പള്ളി: നടുവിൽക്കര ജൂബിലി റോഡിന് സമീപത്തെ പാടവും തോടുകളും സ്വകാര്യവ്യക്തി ചേറ് അടിച്ച് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. കാലവർഷത്തിൽ വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലത്താണ് കഴിഞ്ഞദിവസം സ്ഥല ഉടമ നികത്താൻ ശ്രമം ആരംഭിച്ചത്. പ്രദശത്ത് നിരവധി വീടുകളുമുണ്ട്. ആറോളം ലോറികളിലണ് ചേറ് കൊണ്ടുവന്ന് റോഡിലും തോട്ടിലുമായി നിക്ഷേപിച്ചത്. രണ്ട് പ്രളയത്തിലും മുങ്ങിയ മേഖലയാണിത്. തോടും പാടവും നികത്തിയാൽ വെള്ളം ഒഴുകിപോകാൻ കഴിയാതെ പ്രദേശം വെള്ളക്കെട്ടിലാകാൻ കാരണമാകുമെന്നതിനാലാണ് നാട്ടുകാർ തടഞ്ഞത്. തുടർന്ന് ലോറിയുമായി ഡ്രൈവർ മടങ്ങി. റോഡിലെ ചളി യാത്രക്ക് ദോഷമായതോടെ നാട്ടുകാർ തന്നെ മാറ്റി. പ്രാദേശിക സി.പി.എം നേതാവി​ൻെറ ഒത്താശയോടെയാണ് പാടവും തോടും നികത്താൻ ശ്രമം നടത്തിയതെന്ന്‌ നാട്ടുകാർ ആരോപിച്ചു. പടം കാപ്ഷൻ ..: TK naduvilkkara jubilee road cheru adichapole നടുവിൽക്കര ജൂബിലി റോഡിന് സമീപത്തെ പാടവും തോടും നികത്താൻ ചേറ് അടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.