കൊടുങ്ങല്ലൂർ നഗരസഭയിൽ ആറ്​ കേന്ദ്രങ്ങളിൽ ഹെൽത്ത് സബ് സെൻററുകൾ

കൊടുങ്ങല്ലൂർ നഗരസഭയിൽ ആറ്​ കേന്ദ്രങ്ങളിൽ ഹെൽത്ത് സബ് സൻെററുകൾ കൊടുങ്ങല്ലൂർ നഗരസഭയിൽ ആറ്​ കേന്ദ്രങ്ങളിൽ ഹെൽത്ത് സബ് സൻെററുകൾ കൊടുങ്ങല്ലൂർ: നഗരസഭയിലെ ആറ്​ കേന്ദ്രങ്ങളിൽ ഹെൽത്ത് സബ് സൻെററുകൾ ആരംഭിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ജൂണിൽ പുല്ലൂറ്റ്​ 10ാം വാർഡിൽ ഒരു സബ് സൻെറർ പ്രവർത്തനം ആരംഭിച്ചിരുന്നു. ഓരോ സബ് സൻെററിലും ഓരോ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ നിയമിച്ചു. നഗരസഭയിൽ നാരായണമംഗലത്ത് വാർഡ് 11ലും ചാപ്പാറയിലും തൈവെപ്പിലും വയലാർ, ആലേച്ചുപറമ്പ്, പറപ്പുള്ളി ബസാർ എന്നീ വാർഡുകളിലുമാണ് കേന്ദ്രങ്ങൾ. ഈ വാർഡുകളിലെ അംഗൻവാടികളോട് ചേർന്ന് സബ്സൻെററുകൾ പ്രവർത്തിക്കും. പ്രതിരോധ കുത്തിവെപ്പ്, രക്തസമ്മർദ പരിശോധന, ഗർഭിണികൾക്കും ജീവിതശൈലി രോഗങ്ങൾക്കുള്ള ക്ലിനിക്കുകൾ, വയോജനങ്ങൾക്കുള്ള പരിശോധനകൾ എന്നിവയാണ് സബ് സൻെററുകളിൽ സൗകര്യമേർപ്പെടുത്തിയിട്ടുള്ളത്. പഴയ നഗരസഭ കെട്ടിടം പൊളിച്ചുമാറ്റി ഏഴുകോടി ചെലവിൽ പുതിയ നഗരസഭ മന്ദിരത്തി​ൻെറ നിർമാണോദ്ഘാടനം നടത്താൻ ഇപ്പോൾ അവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളെ ഒഴിപ്പിക്കാൻ നോട്ടീസ് നൽകാനും കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികളെ താൽക്കാലികമായി നിയമിക്കും. വാർഡുകളിൽ കുടിവെള്ള പൈപ്പുകൾ ഇടാൻ വാട്ടർ അതോറിറ്റിയിൽ 22 ലക്ഷം അടച്ചിട്ടുണ്ട്. പൈപ്പ് എത്രയും വേഗം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.