ഗ്രേസ് മാർക്ക് അപാകത; ഡി.ഡി.ഇയെ എം.എസ്.എഫ് ഉപരോധിച്ചു

മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷ ഫലത്തിൽ ജില്ലയിലെ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് ചേർക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് വിദ്യാഭ്യാസ ഉപഡയറക്ടറെ എം.എസ്.എഫ് പ്രവർത്തകർ ഉപരോധിച്ചു. പൊലീസ് സാന്നിധ്യത്തിൽ എം.എസ്.എഫ് നേതാക്കൾ നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പുകളെത്തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് നേതാക്കൾ അറിയിച്ചു. മുഴുവൻ വിദ്യാർഥികളുടെയും ഗ്രേസ് മാർക്ക് വ്യാഴാഴ്ച തന്നെ അപ്‌ലോഡ് ചെയ്യും. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും ചേർക്കാനുള്ള വിദ്യാർഥികളെ ഫോണിൽ നേരിട്ട് വിളിക്കും തുടങ്ങിയ ഉറപ്പുകളാണ് ലഭിച്ചത്. ഉപരോധത്തിന് ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ. വഹാബ്, ട്രഷറർ ജവാദ് പറമ്പിൽ, സെക്രട്ടറിമാരായ നവാഫ് കള്ളിയത്ത്, ടി.പി. നബീൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.