കുടുംബശ്രീ ജില്ല മിഷൻ ഓഫിസിലേക്ക് വനിത ജനപ്രതിനിധികളുടെ മാർച്ച്

മലപ്പുറം: പ്രള‍യബാധിതർക്ക് എത്തിച്ചുകൊടുക്കാൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ എത്തിച്ച ലക്ഷക്കണക്കിന് രൂപ വിലപിടിപ്പുള്ള ഉപകരണങ്ങൾ അർഹർക്ക് നൽകാതെ കൂട്ടിയിട്ട സംഭവത്തിൽ ജില്ല മിഷൻ കോഓഡിനേറ്ററെ സസ്പെൻഡ് ചെയ്ത്​ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് വനിത ജനപ്രതിനിധികൾ ജില്ല മിഷൻ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ അധ്യക്ഷത വഹിച്ചു. സ്​റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഉമ്മർ അറക്കൽ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സലീന, ബീഫാത്തിമ, സി.എച്ച്. സൈനബ, സഫിയ മന്നത്തൊടി, രമാദേവി, ശോഭ സത്യൻ, ഫസീന, സക്കീന, സജ്ന ആമിയൻ, റിനിഷ, സൈനബ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.