പ്രവാസം അവസാനിപ്പിച്ച് കൃഷിയിലേക്ക്

തിരൂരങ്ങാടി: ലോക്ഡൗൺ കാലത്തെ പാഠമുൾക്കൊണ്ട് 30 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കൃഷിയിലേക്ക് ഇറങ്ങുകയാണ് തിരൂരങ്ങാടി കക്കാട് സ്വദേശി ഒറ്റത്തിങ്ങൽ ബഷീർ അഹമ്മദ്. കാടുമൂടിക്കിടന്നിരുന്ന ത​ൻെറ ഒരേക്കറോളം ഭൂമി സ്വന്തമായി വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കി മാറ്റുകയായിരുന്നു ആദ്യ പടി. മരച്ചീനി, വാഴ, ചേന, ചേമ്പ്, ചിരങ്ങ, വെള്ളരി, ചീര തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. തരിശായി കിടക്കുന്ന പാടശേഖരത്തിൽ മഴക്ക് ശേഷം നെൽകൃഷി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം. നാട്ടിലെ ഭക്ഷ്യക്ഷാമം നേരിടാൻ യുവ തലമുറയെ കൃഷിയിലേക്ക് ഇറക്കുക എന്ന ലക്ഷ്യം വെച്ച് യുവജനങ്ങളെ സംഘടിപ്പിച്ച് കൂടുതൽ മേഖലയിൽ ജൈവകൃഷി ആരംഭിക്കാനാണ് തീരുമാനമെന്ന് ബഷീർ അഹമ്മദ് പറഞ്ഞു. 12ാം വാർഡ് മുസ്​ലിം ലീഗ് പ്രസിഡൻറും കെ.എം.സി.സി നേതാവുമായ ഇദ്ദേഹം സജീവമായ ഇടപെടലുകൾ നടത്തി ചാർട്ടേഡ് ഫ്ലൈറ്റ് വഴി നിരവധി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനും ലോക്​ഡൗൺ സമയത്ത് നിരവധി കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് എത്തിക്കുന്നതിനും രംഗത്തുണ്ടായിരുന്നു. ഫോട്ടോ: MT TGI PRAVASI BASHEER AHMMED: പ്രവാസം അവസാനിപ്പിച്ച് കൃഷിയിൽ ഏർപ്പെട്ട ഒറ്റത്തിങ്ങൽ ബഷീർ അഹമ്മദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.