കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി പ്രാബല്യത്തിൽ

കൊച്ചി: എല്ലാ ചികിത്സാപദ്ധതികളും ഒരു കുടക്കീഴിലാക്കി സർക്കാർ നേരിട്ട്​ നടത്തുന്ന പുതിയ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്‌പ്) പ്രാബല്യത്തിൽ. ഇൻഷുറൻസ് അടിസ്ഥാനത്തിൽ പദ്ധതി നിർവഹണം നടത്തിയിരുന്ന റിലയൻസി​ൻെറ കരാർ അവസാനിപ്പിച്ചാണ്​ സർക്കാർ നേരിട്ട്​ നടത്തുന്നത്​. സ്​റ്റേറ്റ്​ ഹെൽത്ത് ഏജൻസിക്കാണ് (എസ്.എച്ച്.എ) നിർവഹണച്ചുമതല. എന്നാൽ, പ്രവർത്തനത്തിന് സർക്കാർ ഇനിയും പണം അനുവദിച്ചിട്ടില്ല. ആശുപത്രികൾ ക്ലെയിം നൽകിക്കഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ പണം അനുവദിക്കുമെന്നാണ് സ്വകാര്യ ആശുപത്രികൾക്ക് നൽകിയ വാഗ്ദാനം. ഇക്കാര്യത്തിലും കൃത്യത വരാനുണ്ട്​. സമഗ്ര ആരോഗ്യ ഇൻഷുറൻസ്​, കേന്ദ്ര സർക്കാറി​ൻെറ ആയുഷ്​മാൻ ഭാരത്​, കാരുണ്യ എന്നിങ്ങനെ വിവിധ ആരോഗ്യ ഇൻഷുറൻസ്​ പദ്ധതികളാണ്​ ഉണ്ടായിരുന്നത്​. ഇവയെല്ലാം ഒരുമിച്ചാക്കിയാണ്​ കാസ്‌പിന്​ തുടക്കമിട്ടിരിക്കുന്നത്​. 110 കോടി സർക്കാർ അനുവദിച്ചതിനെത്തുടർന്നാണ്​ നിബന്ധനകൾക്ക്​ വി​േധയമായി സ്വകാര്യ ആശുപത്രികൾ സമ്മതം അറിയിച്ചത്​​. 41 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയിലുള്ളത്. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 214 സ്വകാര്യ ആശുപത്രികളും 188 സർക്കാർ ആശുപത്രികളും പദ്ധതിയുടെ ഭാഗമാണ്. ഡോക്ടർമാർ‌ എഴുതുന്ന ചികിത്സാ ചെലവ് എസ്.എച്ച്.എയാണ് നൽകേണ്ടത്. എസ്.എച്ച്.എക്കുവേണ്ടി ബില്ല് പരിശോധിക്കാൻ തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്ററായി സ്ഥാപനത്തെ നിയോഗിക്കും. ഇവർ അംഗീകരിക്കുന്ന ബിൽ തുകയാണ് എസ്.എച്ച്.എ കൈമാറുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.