വഴിപാട് കൗണ്ടറുകൾ തുറന്നു

ഗുരുവായൂര്‍: ലോക് ഡൗണിനെ തുടർന്ന് അടച്ചിരുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകൾ തുറന്നെങ്കിലും കളഭം, സ്വർണ ലോക്കറ്റ് വിതരണം പുനരാരംഭിച്ചില്ല. പാക്കറ്റിലാക്കിയ കളഭം, സ്വർണ ലോക്കറ്റുകൾ ബുധനാഴ്ച മുതൽ വിതരണം ചെയ്യുമെന്നാണ് ദേവസ്വം അറിയിച്ചിരുന്നത്. എന്നാൽ വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചതെന്ന ആക്ഷേപമുണ്ട്. കളഭം വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഭരണ സമിതി അംഗങ്ങൾക്കിടയിൽ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു. കളഭം വിതരണം ചെയ്യുന്നതിനായുള്ള പാക്കിങ് നടത്തിയിരുന്നുമില്ല. ദീപസ്തംഭത്തിന് മുന്നിൽ ദർശനം നടത്തുന്നവരുടെ സൗകര്യം പരിഗണിച്ച് ക്ഷേത്ര നട അടക്കുന്നത് ഉച്ചക്ക് 12.30ന് ആക്കി. വഴിപാടുകളും നിവേദ്യങ്ങളും ശീട്ടാക്കാമെങ്കിലും പ്രസാദവും നിവേദ്യവും നൽകേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ടി.വി നൽകി ഗുരുവായൂര്‍: ഓൾ കേരള ജില്ല സഹകരണ ബാങ്ക് എംപ്ലോയിസ് കോൺഗ്രസ് തൃശൂർ ജില്ല കമ്മിറ്റി അഞ്ച് വിദ്യാർഥികൾക്ക് ടി.വി കൈമാറി. ജില്ല സഹകരണ ബാങ്ക് സ്​റ്റാഫ് അസോസിയേഷൻ പ്രസിഡൻറ് ജോസ് വള്ളൂർ വിതരണം ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ആർ. രവികുമാർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ സി.എ. ഗോപപ്രതാപൻ, എംപ്ലോയീസ് കോൺഗ്രസ് നേതാക്കളായ ടി.ആർ. ജോയ്, സാജൻ സി. ജോർജ്, എൻ.എ. സാബു, എ.കെ. രമേഷ്, സി.എസ്. ആശ, എ.പി. പ്രദേഷ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് ബാലൻ വാറനാട്ട്, കെ.പി. ഉദയൻ, ഒ.കെ.ആർ. മണികണ്ഠൻ, കെ.പി.എ. റഷീദ്, നിഖിൽ ജി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. തൊഴിയൂർ: വടക്കനച്ചൻ കാരുണ്യസ്പർശം സൻെററി​ൻെറ നേതൃത്വത്തിലുള്ള ടി.വി വിതരണം നഗരസഭ വൈസ് ചെയർപേഴ്സൻ അഭിലാഷ് വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഹബീബ് നാറാണത്ത് ടി.വി. കൈമാറി. തൊഴിയൂർ സി.എം.യു.പി സ്കൂൾ പ്രധാനാധ്യാപിക സ്റ്റെനി, വൈലത്തൂർ ഈസ്റ്റ് എ.എൽ.പി സ്കൂൾ പ്രധാനധ്യാപകൻ ജിയോ ജോർജ് എന്നിവർ ടി.വികൾ ഏറ്റുവാങ്ങി. ഫാ. ജോർജ് വടക്കൻ അധ്യക്ഷത വഹിച്ചു. സുനിൽ തൊഴിയൂർ, ഡേവി വടക്കൻ, ഫാ. വികാസ് വടക്കൻ, വിക്ടർ വടക്കൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.