മുപ്ലി എസ്​റ്റേറ്റില്‍ നിരോധിത കളനാശിനി പ്രയോഗിക്കുന്നു -പരിഷത്ത്​

ആമ്പല്ലൂര്‍: പാലപ്പിള്ളി മുപ്ലി എസ്​റ്റേറ്റില്‍ റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി നിരോധിച്ച ഗ്ലൈഫോസേറ്റ് എന്ന മരുന്ന് തോട്ടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആരോപിച്ചു. പുതിയതായി റീ പ്ലാൻറ്​ ചെയ്യുന്ന തോട്ടത്തിലാണ് വിഷപ്രയോഗത്തിലൂടെ കളകള്‍ നശിപ്പിക്കുന്നത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം നടത്തേണ്ട പ്രവര്‍ത്തനങ്ങളാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഇപ്പോള്‍ നടക്കുന്നത്. വിശാലമായ കുന്നിന്‍ ചെരിവുകളില്‍ വിഷപ്രയോഗം നടക്കുന്നത് വലിയ ഭീഷണിയാണുണ്ടാക്കുന്നത്. മഴ ശക്തി പ്രാപിക്കുന്നതോടെ വെള്ളത്തില്‍ കലരുന്ന കളനാശിനി ഒഴുകി മുപ്ലി പുഴയില്‍ കലരും. കുറുമാലിപ്പുഴയുടെ കൈവഴിയായ മുപ്ലിപുഴയില്‍ നിരവധി കുടിവെള്ള പദ്ധതികളും പ്രവര്‍ത്തിക്കുന്നുണ്ട്. വരന്തരപ്പിള്ളി, പുതുക്കാട്, പറപ്പൂക്കര പഞ്ചായത്തുകളില്‍ കൃഷിക്കും ദൈനംദിന ആവശ്യത്തിനും ഈ പദ്ധതികളില്‍ നിന്നുള്ള വെള്ളം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ പുഴയിലെ മത്സ്യസമ്പത്തിനും ജൈവ-ആവാസവ്യവസ്ഥക്കും ഇത് ഭീഷണിയാകാനിടയുണ്ട്. കളനാശിനി തളിക്കുന്ന തൊഴിലാളികള്‍ സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിക്കാതെയാണ് ജോലി ചെയ്യുന്നത്. ശാസ്ത്രീയമായ സുരക്ഷ മാനദണ്ഡങ്ങളെ സംബന്ധിച്ച് തൊഴിലാളികള്‍ അജ്ഞരാണെന്ന് പരിഷത്ത് പ്രവര്‍ത്തകര്‍ പറഞ്ഞു. ഒടുവിൽ വൈദ്യുതിയെത്തി തൃക്കൂര്‍: പഞ്ചായത്തില്‍ ഭരത പുളിയ്ക്കല്‍ രാജുവി​ൻെറ കുടുംബത്തിന്​ ഒടുവിൽ വൈദ്യുതിയെത്തി. ബ്ലോക്ക് പഞ്ചായത്തംഗം പ്രിബനന്‍ ചുണ്ടേലപറമ്പിലി​ൻെറ ഇടപെടലിനെ തുടര്‍ന്നാണ്​ വൈദ്യുതി കണക്ഷനും റേഷന്‍ കാര്‍ഡും ലഭിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരനായ രാജുവും ഭാര്യ ദിവ്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം ഏറെ പ്രതിസന്ധിയിലായിരുന്നു. സ്ഥലത്തി​ൻെറ രേഖകള്‍ കൃത്യമല്ലാതിരുന്നതിനാല്‍ വൈദ്യുതിക്കും റേഷന്‍ കാര്‍ഡിനുമായി ഏറെനാള്‍ ഓഫിസുകള്‍ കയറിയിറങ്ങേണ്ടി വന്നു. കുടുംബത്തി​ൻെറ അവസ്ഥ അറിഞ്ഞ കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീബനന്‍ ചുണ്ടേലപറമ്പില്‍ വിഷയം പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവരെ ധരിപ്പിക്കുകയും ആവശ്യമായ രേഖകള്‍ നല്‍കുകയും ചെയ്തതോടെയാണ് ഈ കുടുംബത്തി​ൻെറ പ്രതിസന്ധിക്ക് പരിഹാരമായത്. സൈമണ്‍ നമ്പാടന്‍, മാത്യു ഇലവുങ്കല്‍, ജിയോ പനോക്കാരന്‍, ജയപ്രകാശ് ശങ്കരമഠം, ജോജു ചാഴൂകാരന്‍, പ്രജേഷ് കരുമുത്തില്‍, സിദ്ധീഷ് എന്നിവരും സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.