തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആടുകൾ ചത്തു പഴുവിൽ: കൂട്ടമായെത്തിയ . മൂന്ന്​ ആടുകൾക്ക് ഗുരുതര പരിക്കേറ്റു. ചാഴൂർ റോഡ് സ്​റ്റോപ്പിൽനിന്ന് തെക്കുഭാഗത്തെ തിരുത്തേക്കാട് റോഡിൽ തെക്കുംപാട് ശിവാനന്ദ​ൻെറ വീട്ടിലെ ആടുകളെയാണ് എട്ട്​ തെരുവുനായ്ക്കൾ വട്ടമിട്ട് ആക്രമിച്ചത്​. കടിയേറ്റയുടൻ രണ്ടെണ്ണം ചത്തു. മൂന്നെണ്ണം എഴുന്നേറ്റ്​ നിൽക്കാൻപോലും കഴിയാത്ത അവസ്ഥയിലുമാണ്. മൃഗഡോക്ടറെ വരുത്തി മരുന്നുകൾ നൽകി. സഹായ പദ്ധതിയിലുൾപ്പെടുത്തി ചാഴൂർ പഞ്ചായത്തിൽനിന്ന്​ ലഭിച്ചതാണ് ആടുകൾ. ഫോട്ടോ tk pazhuvill chatha aadu തെരുവുനായ്ക്കളുടെ കടിയേറ്റ്​ ചത്ത ആടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.