ഹയർ സെക്കൻഡറി പഠന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണം ^ജമാഅത്തെ ഇസ്​ലാമി

ഹയർ സെക്കൻഡറി പഠന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണം -ജമാഅത്തെ ഇസ്​ലാമി മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച ജില്ലയിലെ വിദ്യാർഥികളുടെ തുടർപഠന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന്​ ജമാഅത്തെ ഇസ്​ലാമി മലപ്പുറം ജില്ല സെക്ര​േട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അഞ്ച്​ ജില്ലകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ മികച്ച വിജയം നേടിയ മലപ്പുറം ജില്ലയിലെ 30 ശതമാനത്തിലധികം വിദ്യാർത്ഥികൾക്കും പഠനസൗകര്യം നിഷേധിക്കപ്പെടുന്നത് അനീതിയാണെന്ന്​ സെക്ര​ട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ്​ സലീം മമ്പാട്, എം.സി. നസീർ, നാസർ കുരിക്കൾ, ഹബീബ് ജഹാൻ, മുസ്തഫ ഹുസൈൻ, സലാഹുദ്ദീൻ ചൂനൂർ, മൂസ മുരിങ്ങേക്കൽ, എൻ.കെ. സദ്റുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.