എസ്.എസ്.എൽ.സി: ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അവസരം ഒരുക്കണം ^എസ്.എഫ്.ഐ

എസ്.എസ്.എൽ.സി: ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അവസരം ഒരുക്കണം -എസ്.എഫ്.ഐ മലപ്പുറം: എസ്​.എസ്​.എൽ.സി വിജയിച്ച ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കണമെന്ന്​ എസ്​.എഫ്​.​െഎ സർക്കാറിനോട് ആവശ്യപ്പെട്ടു. മികച്ച നേട്ടമാണ് മലപ്പുറം ജില്ല കൈവരിച്ചത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് സമ്പൂർണ എ പ്ലസ് ലഭിച്ച ജില്ലകൂടിയാണ്‌. ജില്ലയിൽ 77,685 വിദ്യാർഥികളാണ് ഇത്തവണ എസ്​.എസ്​.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 76,633 പേർ ഉപരിപഠനത്തിന്​ അർഹരായി. ഇവർക്കെല്ലാവർക്കും ആവശ്യമായ സീറ്റുകൾ വിവിധ മേഖലകളിൽ ഒരുക്കണമെന്നും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണമെന്നും എസ്​.എഫ്​.​െഎ ജില്ല സെക്രട്ടറി കെ.എ. സക്കീറും പ്രസിഡൻറ്​ ഇ. അഫ്സലും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് ടു പഠനം ലഭ്യമാക്കണം -ഫ്രറ്റേണിറ്റി മൂവ്മൻെറ് മലപ്പുറം: ജില്ലയിൽ ഈ വർഷം എസ്​.എസ്​.എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് ടു പഠനത്തിന് സർക്കാർ, എയ്ഡഡ് മേഖലയിൽ സർക്കാർ അവസരങ്ങൾ ലഭ്യമാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ആവശ്യപ്പെട്ടു. ജില്ലയിൽ ഈ വർഷം വിജയിച്ച 30,376 വിദ്യാർഥികൾക്ക് ജില്ലയിൽ സർക്കാർ-എയ്ഡഡ് മേഖലയിൽ നിലവിൽ അവസരങ്ങളില്ല. പ്ലസ് ടു, വി.എച്ച്.എസ്​.ഇ, പോളിടെക്നിക്, ഐ.ടി.ഐ എന്നിവയിലൂടെ സർക്കാർ-എയ്ഡഡ് മേഖലയിൽ 46,257 മെറിറ്റ് സീറ്റുകൾ മാത്രമേ ജില്ലയിൽ ഉള്ളൂ. വിജയിച്ച കാൽലക്ഷത്തിലധികം വിദ്യാർഥികൾ അൺ എയ്ഡഡ്, സ്കോൾ കേരള എന്നിവയെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വർഷങ്ങളായി തുടരുന്ന ഈ വിവേചനത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ ക്രിയാത്മകമായി ഒന്നും ചെയ്യുന്നി​ല്ലെന്നും ഫ്രറ്റേണിറ്റി​ ആ​േരാപിച്ചു. ജില്ല പ്രസിഡൻറ്​ കെ.കെ. അഷ്​റഫ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ, ഫയാസ് ഹബീബ്, ഡോ. സഫീർ, ബഷീർ തൃപ്പനച്ചി, സുമയ്യ, മുസ്ഫിറ, അജ്മൽ കോഡൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.