പുലി ഭീതിയിൽ ഉൾനാടൻ ഗ്രാമങ്ങൾ

മുണ്ടൂർ: പുലിപ്പേടിയിൽ മുണ്ടൂർ, കരിമ്പ പഞ്ചായത്തിലെ ഗ്രാമങ്ങൾ. പനത്തോട്ടം, മീൻകുളം ഭാഗങ്ങളിലാണ് പുലിഭീതി വിട്ടുമാറാത്തത്. പുതിയ കണക്കുകൾ പ്രകാരം മുപ്പതിലധികം വളർത്തുമൃഗങ്ങളെ പുലി കൊന്നതായി നാട്ടുകാർ പറഞ്ഞു. ജനവാസമേഖലയിൽ തുടർച്ചയായി പുലി എത്തിയിട്ടും പിടികൂടാൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ജനങ്ങളുടെ പരാതി. മുണ്ടൂർ, കരിമ്പ പഞ്ചായത്തിലെ മുട്ടിയൻകാട്, കളപ്പാറ, പനത്തോട്ടം, മീൻകുളം, മണ്ണിൻകാട്‌, കാവുപറമ്പ്, വടക്ക​ൻെറ കാട് എന്നീ മേഖലയിൽ 30ലധികം വളർത്തു മൃഗങ്ങളെ പുലി കൊന്നു തിന്നതായും ഇപ്പോൾ വളർത്തുമൃഗങ്ങൾക്കു നേരെയാണ് ആക്രമണമെങ്കിൽ നാളെ മനുഷ്യർക്കു നേരെയാകുമോ എന്ന ഭയമാണ് തങ്ങൾക്കെന്നും പ്രദേശത്തുകാർ പറയുന്നു. സന്ധ്യയായാൽ വീടിനു പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെടുന്നു. പണിക്കു പോകുന്നവർ ഭീതിയിലാണ്. വളർത്തു മൃഗങ്ങളെ പുലി നേരിൽ കൊണ്ടുപോകുന്ന വിവരം വനം വകുപ്പിനോട് പറഞ്ഞപ്പോൾ അത് കാട്ടുപൂച്ചയായിരിക്കുമെന്ന് പറഞ്ഞ് നിസ്സാരമാക്കുകയാണ് ചെയ്തതെന്നും ഇവർക്ക് പരാതിയുണ്ട്. വന്യമൃഗ ശല്യം രൂക്ഷമായ കല്ലടിക്കോട്, കാഞ്ഞിക്കുളം, മുണ്ടൂർ മേഖലയിൽ പാവപ്പെട്ട ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കണമെന്ന് കോൺഗ്രസ് കരിമ്പ മണ്ഡലം പ്രസിഡ​ൻറ്​ കെ.കെ. ചന്ദ്രൻ, ബി.ജെ.പി മുണ്ടൂർ(വെസ്​റ്റ്​) പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് എന്നിവർ ആവശ്യപ്പെട്ടു. വി.എസ് ഇടപെട്ടു; ആ വീട്ടിൽ വൈദ്യുതിയെത്തി മുണ്ടൂർ: വൈദ്യുതിയില്ലാത്ത വീട്ടിൽ ഇനി കാരുണ്യത്തിൻെറ പൊൻവെളിച്ചം. എടപ്പറമ്പിലെ സത്യഭാമ ദമ്പതികളുടെ വീട്ടിലാണ് ഭരണ പരിഷ്കരണ കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദ​ൻെറ നിർദേശപ്രകാരം വൈദ്യുതി എത്തിച്ചത്. ഇവരുടെ 10ാം ക്ലാസ് വിദ്യാർഥികളായ വിഷ്ണുപ്രിയക്കും വിഷ്ണുവിനും വൈദ്യുതി ഇല്ലാത്തത് കാരണം ഓൺലൈൻ പഠനം സാധ്യമായിരുന്നില്ല. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്​റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ, വി.എസിൻെറ പി.എ. എൻ. അനിൽകുമാർ, സ്​റ്റാഫ് അംഗം ശശിധരൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. ​െഡപ്യൂട്ടി ചീഫ് എൻജിനീയർ സറീന സ്വിച്ച് ഓൺ കർമം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.