കാരുണ്യവുമായി വയർമെൻസ്​ അസോ.; രണ്ട് വീട്ടുകാർക്ക് വൈദ്യുതി വെട്ടം

കല്ലടിക്കോട്: ഓൾ കേരള ലൈസൻസ്ഡ് വയർമെൻസ് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട്​ കരിമ്പയിൽ രണ്ട് വീടുകൾ വയറിങ് ചെയ്ത് വെളിച്ചമെത്തിച്ചു. ജില്ലയിൽ ആകെ ഏഴ് വീടുകൾ ഇവർ സൗജന്യമായി വൈദ്യുതീകരിച്ചു. കരിമ്പ പഞ്ചായത്തിലെ പനയമ്പാടത്ത് അങ്ങാടിക്കാട് നാസറിൻെറയും ഏഴാം വാർഡിൽ ചൂരക്കോട് പള്ളിയാലിൽ വീട്ടിൽ മണികണ്ഠ‍​ൻെറയും നിർധന കുടുംബത്തിനാണ് ലൈസൻസ്ഡ് വയർമെൻസ് അസോസിയേഷൻസ് കല്ലടിക്കോട് യൂനിറ്റ് വയറിങ് പൂർത്തിയാക്കിക്കൊടുത്തത്. ഏറെ പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും മാതൃകപരമായ പ്രവൃത്തി നടത്തിയ വയർ​െമൻസ് അസോസിയേഷൻ അംഗങ്ങളെ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ അഭിനന്ദിച്ചു. അസോസിയേഷൻ യൂനിറ്റ് പ്രസിഡൻറ് എൻ.എം. അബ്​ദുൽനാസറും പത്തോളം വരുന്ന അംഗങ്ങളുമാണ് ഒരു ദിവസംകൊണ്ട് സൗജന്യമായി വയറിങ്​ ജോലികൾ പൂർത്തിയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.