മലപ്പുറം: ഫെബ്രുവരിയിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കണമെന്ന് കെ.എസ്.ടി.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മാർച്ച് 10നകം മൂല്യനിർണയം കഴിഞ്ഞിട്ടും ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. സംസ്ഥാന പ്രസിഡൻറ് അബ്ദുല്ല വാവൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മജീദ് കാടേങ്ങൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം. അഹമ്മദ്, കെ.എം. അബ്ദുല്ല, പി.കെ.എം. ഷഹീദ്, വി.എ. ഗഫൂർ, പി.വി. ഹുസൈൻ, ജില്ല ജനറൽ സെക്രട്ടറി എൻ.പി. മുഹമ്മദാലി, ട്രഷറർ കെ.ടി. അമാനുല്ല, വി. സഫ്ദറലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.