എസ്.ഇ.യു പ്രതിഷേധ ദിനം ആചരിച്ചു

പാലക്കാട്: സംസ്ഥാന സർക്കാറി​ൻെറ അവകാശ നിഷേധ നടപടികൾക്കെതിരെ സ്​റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല കമ്മിറ്റി കലക്ടറേറ്റിനും മിനി സിവിൽ സ്​റ്റേഷനുകൾക്ക്​ മുമ്പിലും പ്രതിഷേധിച്ചു. കലക്ടറേറ്റിന് മുന്നിലെ പ്രതിഷേധം മുസ്​ലിം ലീഗ് ജില്ല സീനിയർ വൈസ് പ്രസിഡൻറ്​ എം.എം. ഹമീദ് ഉദ്​ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി പി.എം. നവാസ്, വൈസ് പ്രസിഡൻറ് എസ്.വൈ. അസ്​ലം, ട്രഷറർ പി.വൈ. ഫൈസൽ, എസ്.എസ്. ഷാജഹാൻ, കെ. രാജൻ, ഉമ്മർ ഫാറൂഖ്, ഇഖ്ബാൽ, സി.എം.എ. സമദ്, മുഹമ്മദാലി, കുത്തബ്​ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.