സ്ലൂയിസുകൾ തുറക്കുന്നതിനുള്ള നടപടികൾ തുടങ്ങി

തൃശൂർ: നഗരത്തിലെയും പടിഞ്ഞാറൻ മേഖലയിലെയും വെള്ളക്കെട്ട് ഒഴിവാക്കി നീർവാർച്ച ഉറപ്പു വരുത്താൻ കോൾ പാടങ്ങളിൽ ജലം സുഗമമായി സംഭരിക്കുന്നതിന് ഫ്ലഡ് ഔട്ട്​ലെറ്റ് സ്ലൂയിസുകൾ തുറക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വെള്ളക്കെട്ട് ദുരിതബാധിതരായ റെസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മക്കു വേണ്ടി അയ്യന്തോൾ ഉദയനഗർ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി എ.ജി. ധീരജ്, പി.ജി. ജയശങ്കർ വഴി ഹൈകോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് നടപടി. ജസ്​റ്റിസ് അനു ശിവരാമനാണ് കേസ് പരിഗണിച്ചത്. ഉടൻ കനാലുകളിലെ തടസ്സങ്ങൾ നീക്കം ചെയ്യാനും സ്ലൂയിസുകൾ തുറക്കുവാനും ദുരന്തനിവാരണ നിയമപ്രകാരം കലക്ടർ നിർദേശം നൽകിയിരുന്നു. നഗരത്തിലെയും പടിഞ്ഞാറൻ മേഖലയിലെയും വെള്ളക്കെട്ട് ഒഴിവാക്കി നീർവാർച്ച ഉറപ്പു വരുത്താൻ, പതിനായിരം ഹെക്ടറിലധികം വിസ്തീർണമുള്ള കോൾപാടങ്ങളിൽ ജലം സുഗമമായി സംഭരിക്കുന്നതിന് ജൂൺ ഒന്നിന് മുമ്പായി കോൾപടവുകളിലെ കനാലുകളിലെ എല്ലാ തടസ്സങ്ങളും നീക്കാനും പാടശേഖരങ്ങളിലേക്കുള്ള ഫ്ലഡ് ഔട്ട്​ലെറ്റ് സ്ലൂയിസുകൾ തുറന്നു വെക്കാനും മുഖ്യ കൃഷി ഓഫിസർ മേയ് 26ന് ഉത്തരവിട്ടിരുന്നു. അത് പൂർണമായും നടപ്പാവാതിരുന്നതിനെ തുടർന്ന് കൃഷി വകുപ്പ് കലക്ടർക്ക് റിപ്പോർട്ടും നൽകുകയുണ്ടായി. അവയുടെ അടിസ്ഥാനത്തിൽ എല്ലാ സ്ലൂയിസുകളും ഉടൻ തുറക്കാൻ നടപടിയുണ്ടാകണമെന്നാണ്​ വെള്ളക്കെട്ട് ദുരിതബാധിതരായ റെസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്​മ ആവശ്യപ്പെട്ടത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.