സാമൂഹ മാധ്യമങ്ങളിൽ ഭീതിപ്പെടുത്തുന്ന പ്രചാരണം: നടപടി ആവശ്യപ്പെട്ട്​ കലക്​ടർക്ക്​ കൗൺസിലർ കത്തയച്ചു

തൃശൂർ: കോർപറേഷൻ അയ്യന്തോൾ സോണൽ ഓഫിസിലെ ആരോഗ്യ വിഭാഗം ജീവനക്കാരന് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സോണൽ ഓഫിസുമായി ബന്ധപ്പെട്ട മുഴുവൻ ജനങ്ങളും സൂക്ഷിക്കണം എന്ന രീതിയിൽ ഒരു ശബ്​ദസന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചരിക്കുന്ന ശബ്​ദസന്ദേശത്തി​ൻെറ ഉറവിടം അന്വഷിച്ച് കണ്ടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കോർപ്പറേഷൻ കൗൺസിലർ എ. പ്രസാദ്, കലക്​ടർക്ക്​ കത്തെഴുതി. കഴിഞ്ഞ 20 ദിവസമായി പൊതുജനങ്ങളെ സോണൽ ഓഫിസിലേക്കു പ്രവേശിപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത. സോണൽ ഓഫിസിലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി സമ്പർക്കം വന്ന ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരും സെക്​ഷൻ ക്ലർക്കും സൂപ്രണ്ടും മാത്രമേ ക്വാറൻറീനിലുള്ളൂ. രോഗമുള്ളയാളുടെ പേരും വിലാസവും പറഞ്ഞ് അയാളെയും കുടുംബത്തേയും മാനസികമായി പ്രയാസപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. ഇതി​ന്​ എതിരെ നടപടി വേണമെന്നാണ്​ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.