കോർപറേഷൻ ഭരണ നേതൃത്വത്തിനെതിരെ സർക്കാർ നടപടി വേണം -പ്രതിപക്ഷ നേതാവ്​

തൃ​ശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി കോർപറേഷനോട് ആവശ്യപ്പെട്ടത് 750 സന്നദ്ധ പ്രവർത്തകരെ. പ​േക്ഷ, 2300ലധികം പേർ രജിസ്​റ്റർ ചെയ്തിട്ടും അതിൽനിന്ന്​ ഒരാളെ പോലും നിയമിക്കാതെ ഉത്തരവ് ലംഘിച്ച് സങ്കുചിത രാഷ്​ട്രീയം കളിച്ച കോർപറേഷൻ ഭരണ നേതൃത്വത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. വേണ്ടത്ര സന്നദ്ധപ്രവർത്തകരില്ലെന്ന മന്ത്രി എ.സി. മൊയ്തീൻെറ പ്രസ്താവന വസ്തുത അറിയാതെ യുവാക്കളെ അപഹസിക്കുന്നതായെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.