സു​ൽ​ഫീ​ക്ക​ർ

പ​ണം ക​ടം കൊ​ടു​ക്കാ​ത്ത​തി​ന് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സ്: യു​വാ​വ് അ​റ​സ്​​റ്റി​ൽ

തി​രൂ​ർ: പ​ണം ക​ടം കൊ​ടു​ക്കാ​ത്ത​തി​ന് ക​ത്രി​ക കൊ​ണ്ട് കു​ത്തി​പ്പി​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. ആ​ല​ത്തി​യൂ​ർ ക​റു​ത്തേ​ട​ത്ത് സു​ൽ​ഫീ​ക്ക​റി​നെ​യാ​ണ് (32) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ആ​ല​ത്തി​യൂ​രി​ൽ​വെ​ച്ചാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

തൃ​പ​ങ്ങോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ട്ടി​യോ​ട് പ​ണം ക​ടം ചോ​ദി​ച്ച​പ്പോ​ൾ കൊ​ടു​ക്കാ​ത്ത വി​രോ​ധം മൂ​ലം പ്ര​തി കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്രി​ക കൊ​ണ്ട് മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ ക​ഴു​ത്തി​ലും ഇ​ട​തു​ചെ​വി​യു​ടെ ഭാ​ഗ​ത്തും വ​ല​തു തോളിലും കു​ത്തു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്. തു​ട​ർ​ന്ന് പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത തി​രൂ​ർ പൊ​ലീ​സ് സു​ൽ​ഫി​ക്ക​റി​നെ അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - Young man arrested in assault case for non-payment of money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.