WITHHELD കു​ഞ്ഞുങ്ങളുടെ മരണം: റിപ്പോർട്ടിലുള്ളത് പച്ചക്കള്ളമെന്ന്​ പിതാവ്​

മഞ്ചേരി: ഗർഭസ്​ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലി‍ൻെറ അന്വേഷണ റിപ്പോര്‍ട്ട് തള്ളി കുടുംബം. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് റിപ്പോർട്ട് തയാറാക്കിയത്. റിപ്പോര്‍ട്ടില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും പിതാവ് എൻ.സി. മുഹമ്മദ് ശരീഫ് പറഞ്ഞു. റിപ്പോർട്ടിലുള്ളത് പച്ചക്കള്ളമാണെന്നും പ്രസവമടുത്തില്ലെന്ന വാദം ശരിയല്ലെന്നും ഭർത്താവ് പറഞ്ഞു. ഭാ​ര്യ​യെ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്​​താ​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നി​ലും കോ​ട​തി​യി​ലും പ​രാ​തി ന​ൽ​കും. മ​ഞ്ചേ​രിയിൽ​നി​ന്ന്​ നി​ർ​ബ​ന്ധ​പൂ​ർ​വം ഡി​സ്​​ചാ​ർ​ജ്​ ചെ​യ്​​തു വി​ട്ട​താ​ണ്. ത​ങ്ങ​ളു​ടെ നി​ർ​ബ​ന്ധം​മൂ​ലം ഡി​സ്​​ചാ​ർ​ജ്​ വാ​ങ്ങി എ​ന്ന ​ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ ശ​രി​യ​ല്ല. പു​രു​ഷ​നാ​യ പ്രി​ൻ​സി​പ്പ​ലി​ൻെറ നി​ല​പാ​ട്​ മ​ന​സ്സി​ലാ​ക്കാം. എ​ന്നാ​ൽ, മ​ന്ത്രി പ്ര​സ​വ​വേ​ദ​ന അ​റി​യു​ന്ന സ്​​ത്രീ​യ​ല്ലേ. അ​വ​രി​ൽ​നി​ന്ന്​ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി പ്ര​തീ​ക്ഷി​ച്ചി​ല്ല. ഭാ​ര്യയു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണ്. കു​റ​ച്ചു ദി​വ​സം കൂ​ടി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി വ​രു​മെ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ പ​റ​ഞ്ഞ​ത്. കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​​ശു​പ​ത്രി​യി​ൽ ന​ല്ല പ​രി​ച​ര​ണം ല​ഭി​ക്കു​ന്ന​ു​ണ്ടെ​ന്നും ശ​രീ​ഫ്​ പ​റ​ഞ്ഞു. അതേസമയം, സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായില്ലെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിൻസിപ്പലി‍ൻെറ പ്രാഥമിക റിപ്പോർട്ട്. യുവതിയെ ശനിയാഴ്ച പുലർച്ച അഞ്ചിന് അഡ്മിറ്റ് ചെയ്ത്‌ ചികിത്സ നൽകി. യുവതിയുടെയും ഗർഭസ്ഥ ശിശുക്കളുടെയും ആരോഗ്യനില തൃപ്തികരമായിരുന്നു. പ്രസവം തുടങ്ങാനുള്ള ലക്ഷണമൊന്നും ഇല്ലായിരുന്നു. കോവിഡ് ആശുപത്രിയായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലേക്ക് റഫർ ചെയ്യാൻ തീരുമാനിച്ചു. വാഹനസൗകര്യം ഒരുക്കാമെന്നും അറിയിച്ചു. എന്നാൽ, കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് റഫർ ചെയ്താൽ മതിയെന്നും സ്വന്തം വാഹനത്തിൽ പോകാമെന്നുമാണ് കുടുംബം മറുപടി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ചികിത്സ നിഷേധിച്ചതിൽ മെഡിക്കല്‍ കോളജില്‍ ഗുരുതരകൃത്യവിലോപമുണ്ടായതായി വിലയിരുത്തി ജില്ല കലക്ടർ ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ബുധനാഴ്ച മറുപടി നൽകുമെന്ന് പ്രിൻസിപ്പൽ എം.പി. ശശി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.