Posted On
date_range Updated On
date_range 47 വർഷങ്ങൾക്ക് ശേഷം അവർ, വീണ്ടും ഒത്തുചേർന്നു
മലപ്പുറം: വെളിയംകോട് ഗവ. ഹൈസ്കൂളിലെ 1976-77 10th ബാച്ചിലെ പൂർവ്വ വിദ്യാർഥികളുടെ സംഗമം "ഒരുവട്ടം കൂടി " വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹൈസ്കൂൾ പ്രധാന അധ്യാപിക രാധിക ടീച്ചറിന്റെ അധ്യക്ഷൻ ചേർന്ന യോഗത്തിൽ സ്കൂളിലെ പൂർവകാല ഗുരുനാഥനായ അബ്ദുല്ലകുട്ടി മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.
ആ ബാച്ചിലെ വിദ്യാർഥികളായിരുന്ന സഫിയ സ്വാഗതവും ഗഫൂർ നന്ദിയും രേഖപ്പെടുത്തി. ജയപ്രകാശ്, ശരീഫ്, ഷംസുദ്ദീൻ, അശോകൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ചർച്ചകളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.