ആ കള്ളൻ അറിയാൻ, നിങ്ങൾ മുടക്കിയത് നാല്​ കുട്ടികളുടെ പഠനമാണ്​

തേ​ഞ്ഞി​പ്പ​ലം: മോ​ഷ്​​ടാ​ക്ക​ൾ വീ​ട്ടി​ൽ നി​ന്ന്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്​​ടി​ച്ച​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​നം അ​വ​താ​ള​ത്തി​ലാ​യി. ചേ​ലേ​മ്പ്ര കു​റ്റി​പ്പ​റ​മ്പ് ന​മ്പീ​രി ല​ത്തീ​ഫി​െൻറ വീ​ട്ടി​ൽ നി​ന്നാ​ണ് ര​ണ്ട് ഫോ​ണു​ക​ൾ ന​ഷ്​​ട​മാ​യ​ത്. വീ​ട്ടി​ൽ ടി.​വി​യി​ല്ലാ​ത്ത​തി​നാ​ൽ മൂ​ന്ന് മു​ത​ൽ പ​ത്ത് വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന നാ​ല് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​നം ഇ​തോ​ടെ മു​ട​ങ്ങി. ബു​ധ​നാ​ഴ്ച രാ​ത്രി 12ന്​ ​ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം.

ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ്​ ഫോ​ൺ വാ​ങ്ങി​യ​ത്. കി​ട​പ്പു​മു​റി​യി​ലെ മേ​ശ​പ്പു​റ​ത്താ​ണ്​ ഇ​വ വെ​ച്ചി​രു​ന്ന​ത്. പു​ല​ർ​ച്ച അ​ലാ​റം മു​ഴ​ങ്ങാ​തി​രു​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​ര​മ​റി​ഞ്ഞ​ത്. വി​ളി​ച്ച​പ്പോ​ൾ സ്വി​ച്ച് ഓ​ഫ് എ​ന്ന സ​ന്ദേ​ശ​മാ​ണ് ല​ഭി​ച്ച​ത്. അ​ടു​ത്തു​ള്ള തെ​ങ്ങ്​ വ​ഴി, നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​െൻറ മു​ക​ൾ നി​ല​യി​ലെ​ത്തി ജ​ന​ൽ വ​ഴി​യാ​ണ് മോ​ഷ്​​ടാ​വ് അ​ക​ത്ത് ക​യ​റി​യ​തെ​ന്ന്​ ക​രു​തു​ന്നു. മ​റ്റ് സാ​ധ​ന​ങ്ങ​ൾ ന​ഷ്​​ട​മാ​യി​ട്ടി​ല്ല. ല​ത്തീ​ഫ് വി​ദേ​ശ​ത്താ​ണ്. തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​സ്.​ഐ ആ​ബി​ദ് സ്​​ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.