ജി​ല്ല പൊ​ലീ​സ് കാ​യി​ക​മേ​ള​യി​ല്‍ ചാ​മ്പ്യ​ൻ​മാ​രാ​യ ജി​ല്ല

ആ​സ്ഥാ​ന ടീ​മി​ന്റെ ആ​ഹ്ലാ​ദം

ജില്ല പൊലീസ് കായികമേള: ജില്ല ആസ്ഥാന ടീം ചാമ്പ്യന്‍മാര്‍

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ജി​ല്ല പൊ​ലീ​സ്​ കാ​യി​ക​മേ​ള​യി​ൽ അ​ത്‌​ല​റ്റി​ക് ഇ​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​തോ​ടെ 105 പോ​യ​ന്‍റു​മാ​യി ജി​ല്ല ആ​സ്ഥാ​ന ടീം ​ചാ​മ്പ്യ​ന്‍മാ​രാ​യി. 99 പോ​യ​ന്‍റു​മാ​യി മ​ല​പ്പു​റം സ​ബ് ഡി​വി​ഷ​ൻ ര​ണ്ടും നി​ല​മ്പൂ​ര്‍ സ​ബ് ഡി​വി​ഷ​ൻ മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി. 80 പോ​യ​ന്റു​മാ​യി മ​ല​പ്പു​റം സ​ബ് ഡി​വി​ഷ​ന്‍ അ​ത്‌​ല​റ്റി​ക് വി​ഭാ​ഗ​ത്തി​ല്‍ ജേ​താ​ക്ക​ളാ​യി.

74 പോ​യ​ന്റു​മാ​യി നി​ല​മ്പൂ​ര്‍ സ​ബ് ഡി​വി​ഷ​നും 71 പോ​യ​ന്റ് നേ​ടി ഡി​സ്ട്രി​ക്ട് ഹെ​ഡ്ക്വാ​ര്‍ട്ടേ​ഴ്‌​സും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി.

വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ ജി​ല്ല ആ​സ്ഥാ​ന ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പെ​രി​ന്ത​ല്‍മ​ണ്ണ സ​ബ് ഡി​വി​ഷ​ന്‍ ജേ​താ​ക്ക​ളാ​യി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫി​സി​ലെ അ​മ​ല്‍ജി​ത്ത് 13 പോ​യ​ന്റ് നേ​ടി പു​രു​ഷ വി​ഭാ​ഗം വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി. 15 പോ​യ​ന്റു​മാ​യി മ​ല​പ്പു​റം സ​ബ് ഡി​വി​ഷ​ന്റെ കെ.​സി. സി​നി​മോ​ളാ​ണ് വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത് ദാ​സ് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - District Police Sports Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.