പുളിക്കല്‍ ആന്തിയൂര്‍കുന്ന് റോഡില്‍ മഴക്കിടെ തകര്‍ന്ന കെട്ടിടം
പുളിക്കല്‍: ശക്തമായ കാറ്റിലും മഴയിലും പുളിക്കലില്‍ കാലപ്പഴക്കമുള്ള ഇരുനില കെട്ടിടം നിലംപൊത്തി. കാലങ്ങളായി ഉപയോഗശൂന്യമായിരുന്ന കെട്ടിടം തകര്‍ന്ന് റോഡിലേക്ക് വീഴുകയായിരുന്നു. പുളിക്കല്‍ അങ്ങാടിയിലെ ആന്തിയൂര്‍കുന്ന് റോഡില്‍ സിറ്റി ആശുപത്രിക്ക് എതിര്‍വശത്തുള്ള കെട്ടിടമാണ് ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് തകര്‍ന്ന് വീണത്.
നഗരത്തിലെ ഓട്ടോ സ്റ്റാൻഡിനു സമീപം രാവിലെയായിരുന്നു അപകടം.ഓട്ടോ റിക്ഷകളും വിദ്യാര്‍ഥികളും പാതവക്കില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം വഴിമാറി. കെട്ടിടത്തില്‍ നിലവില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല.
പി.പി. അബ്ദു റഹ്മാന്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം 15 വര്‍ഷത്തിലേറെയായി അവകാശതര്‍ക്കത്തെ തുടര്‍ന്ന് കേസിലാണ്. പഞ്ചായത്ത് അധികൃതരും റവന്യൂ അധികൃതരും സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.