സന്തോഷ് ട്രോഫി: കായിക പ്രേമികളെ വഞ്ചിച്ചവർക്കെതിരെ നടപടി വേണം -യൂത്ത് ലീഗ്

മലപ്പുറം: സന്തോഷ് ട്രോഫി ഫൈനൽ മൽസരം കാണാൻ ടിക്കറ്റെടുത്ത് പയ്യനാട് സ്റ്റേഡിയത്തിൽ എത്തിയവർക്ക് കളി കാണാൻ അവസരം നിഷേധിച്ചവർക്കെതിരെയും ഒരു പ്രകോപനവുമില്ലാതെ ഇവർക്കെതിരെ ലാത്തി വീശിയ പൊലീസുകാർക്കെതിരെയും നടപടി വേണമെന്ന് ജില്ല യൂത്ത് ലീഗ് പ്രസിഡന്‍റ് ഷരീഫ് കുറ്റൂരും ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫും ആവശ്യപ്പെട്ടു.

ഇരട്ടിയിലധികം സീറ്റുകളിലേക്കുള്ള ടിക്കറ്റുകൾ സംഘാടകർ നേരത്തെ നൽകിയതാണ് ആയിരക്കണക്കിന് ആളുകൾക്ക് കളി കാണാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയത്. ഫൈനല്‍ ദിവസം നേരത്തെ അഞ്ച് മണിക്ക് തന്നെ സ്റ്റേഡിയത്തി‍െൻറ ഗേറ്റുകള്‍ പൂര്‍ണമായും അടച്ചു. മാനദണ്ഡമില്ലാതെ ടിക്കറ്റ് വില്‍പ്പന നടത്തിയവർക്കെതിരെ നടപടി വേണമെന്നും വിഷയത്തിൽ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പ്രതിസ്ഥാനത്താണെന്നും യൂത്ത് ലീഗ് ആരോപിച്ചു.

Tags:    
News Summary - Santosh Trophy: Action should be taken against those who cheated sports fans - Youth League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.