വി​ത്ത് പാ​കി​യ നി​ലം കാ​ട്ടു​പ​ന്നി​ക​ൾ ഉ​ഴു​ത് മ​റി​ച്ച​നി​ല​യി​ൽ. സ​മീ​പം ക​ർ​ഷ​ക​ൻ ഊ​ര​ങ്ങാ​ട്ടു​പ​റ​മ്പി​ൽ ചാ​ത്ത​ൻ

വി​ത്ത് പാ​കി​യ വ​യ​ലു​ക​ൾ ഉ​ഴു​തു മ​റി​ച്ച് കാ​ട്ടു​പ​ന്നി​ക​ൾ

പു​ലാ​മ​ന്തോ​ൾ: ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വി​ത്ത് പാ​കി​യ വ​യ​ൽ ഉ​ഴു​തു മ​റി​ച്ച് കാ​ട്ടു​പ​ന്നി​ക​ൾ. പാ​ലൂ​ർ പാ​ട​ശേ​ഖ​ത്തി​ൽ വി​ത്തെ​റി​ഞ്ഞ വ​യ​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ഉ​ഴു​തു മ​റി​ച്ച​ത്. ക​ർ​ക്ക​ട​ക​മാ​സ​ത്തി​ൽ മ​ഴ മാ​റി നി​ന്ന വേ​വ​ലാ​തി​ക്കി​ട​യി​ലാ​ണ് ക​ർ​ഷ​ക​ന്റെ നെ​ഞ്ചി​ൽ ഇ​ടി​ത്തീ​യാ​യി കാ​ട്ടു​പ​ന്നി വി​ള​യാ​ട്ടം. ര​ണ്ടാം വി​ള​ക്കാ​യി വി​ത്ത് പാ​കി​യ സ്ഥ​ല​മാ​ണ് ഉ​ഴു​തു മ​റി​ച്ച​ത്. ഇ​തോ​ടെ ര​ണ്ടാം വി​ള​ക്ക് ഞാ​റ് കി​ട്ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.

പാ​ട​ശേ​ഖ​ര​ത്തി​ലെ വ​ര​മ്പു​ക​ൾ കു​ത്തി​യി​ള​ക്കി നി​ര​പ്പാ​ക്കു​ന്ന​തും പ​തി​വാ​ണ്. പു​ല​ർ​ച്ച പാ​ട​ശേ​ഖ​ര​ത്തി​ൽ ത​നി​ച്ചെ​ത്തു​ന്ന ക​ർ​ഷ​ക​രെ പ​ന്നി​ക​ൾ ഓ​ടി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഊ​ര​ങ്ങാ​ട്ടു​പ​റ​മ്പി​ൽ ശി​വ​ശ​ങ്ക​ര​ൻ, വേ​ലാ​യു​ധ​ൻ, ചാ​ത്ത​ൻ തു​ട​ങ്ങി​യ ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ലാ​ണ് കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച​ത്.

രാ​ത്രി 12ന് ​ശേ​ഷം കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ പാ​ട​ശേ​ഖ​ത്തി​ലും വീ​ട്ടു​വ​ള​പ്പി​ലും കൃ​ഷി​ചെ​യ്യു​ന്ന ക​പ്പ, വാ​ഴ, ചേ​ന, ചേ​മ്പ് തു​ട​ങ്ങി​യ പ​ച്ച​ക്ക​റി കൃ​ഷി​ക​ളും തെ​ങ്ങ് ഇ​ത​ര പ​ഴ​വ​ർ​ഗ​ങ്ങ​ളും ന​ശി​പ്പി​ക്കു​ക​യാ​ണ്. പാ​ട​ശേ​ഖ​ര​ത്തി​നു തൊ​ട്ടു​ള്ള തോ​ടു​ക​ളും പു​ഴ​യോ​ര​ങ്ങ​ളും കാ​ടു​മൂ​ടി​യ അ​വ​സ്ഥ​യി​ലാ​ണ്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ ഇ​വി​ട​ങ്ങ​ളി​ൽ താ​വ​ള​മാ​ക്കു​ക​യാ​ണ്.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഉ​ച്ച സ​മ​യ​ത്ത് കു​ന്തി​പ്പു​ഴ സ്കൂ​ൾ ക​ട​വി​ലെ പൊ​ന്ത​ക്കാ​ട്ടി​ൽ നി​ന്ന് പ​ന്നി പാ​ലൂ​ർ റോ​ഡി​ലൂ​ടെ ഓ​ടി​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു. പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ല​ത​വ​ണ പ​രാ​തി ബോ​ധി​പ്പി​ച്ചി​രു​ന്ന​താ​യും പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി അ​റി​യി​ച്ചു.

Tags:    
News Summary - wild boar destroyed the crops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.