representational image
Posted On
date_range Updated On
date_range കഞ്ചാവുമായി എത്തിയ യുവാവിനെ പിടികൂടി
പുലാമന്തോൾ: കഞ്ചാവ് കടത്തിയെന്ന കേസിൽ യുവാവിനെ കൊളത്തൂർ പൊലിസ് പിടികൂടി. വടക്കൻ പാലൂർ സ്വദേശി ചാലിയൻ വളപ്പിൽ പി.ടി. ബഷീറിനെയാണ് (38) പിടികൂടിയത്.
ഞായറാഴ്ച രാവിലെ കുരുവമ്പലത്ത് വാഹന പരിശോധനക്കിടയിൽ ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയെന്ന കേസിൽ കൊളത്തൂർ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. 1.2 ഗ്രാം ഉണങ്ങിയ കഞ്ചാവാണ് ഓട്ടോറിക്ഷയിൽനിന്ന് കണ്ടെടുത്തത്. യുവാവിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.