ഗതാഗതനിയന്ത്രണം നടപ്പാക്കുന്നതിന്‍റെ ഭാഗമായി പൊന്നാനി നഗരസഭ വിളിച്ച യോഗം

പെ​രു​ന്നാ​ളാ​ഘോ​ഷം പ്ര​മാ​ണി​ച്ച് പൊ​ന്നാ​നി​യി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

പൊ​ന്നാ​നി: പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് പൊ​ന്നാ​നി ബീ​ച്ചി​ലേ​ക്കും നി​ള​യോ​ര​ത്തും എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ വ​ൺ​വേ സം​വി​ധാ​ന​വും പ്ര​ത്യേ​ക പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ളും ഒ​രു​ക്കാ​ൻ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ബീ​ച്ചി​ലേ​ക്കും നി​ള​യോ​ര പാ​ത​യി​ലേ​ക്കും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കോ​ട​തി​പ്പ​ടി, ജിം ​റോ​ഡ്, പ​ഴ​യ ച​മ്ര​വ​ട്ടം​ക​ട​വ് (പൈ​ത​ൽ ജാ​റം) വ​ഴി മാ​ത്ര​മാ​ണ് പ്ര​വേ​ശി​ക്കേ​ണ്ട​താ​ണ്.

ചാ​ണ റോ​ഡ്, ച​ന്ത​പ്പ​ടി, കു​റ്റി​ക്കാ​ട്, ഈ​ശ്വ​ര​മം​ഗ​ലം ശ്മ​ശാ​നം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ പു​റ​ത്തേ​ക്കു പോ​ക​ണം. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഈ ​നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ക.

പൊ​ന്നാ​നി ന​ഗ​ര​സ​ഭ, പൊ​ന്നാ​നി പൊ​ലീ​സ്, കോ​സ്റ്റ​ൽ പൊ​ലീ​സ്, റ​വ​ന്യു, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ എ​ന്നീ വ​കു​പ്പു​ക​ളി​ലെ മേ​ധാ​വി​ക​ളാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ക​ട​ലി​ന്റെ​യും നി​ളാ​ന​ദി​യു​ടെ​യും പ്ര​കൃ​തി​ര​മ​ണീ​യ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ ജി​ല്ല​ക്ക​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ​ക്ക് തി​ര​ക്കു​മൂ​ലം ഉ​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​ന​ങ്ങ​ളു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സി.​വി. സു​ധ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സി.​പി. സ​ക്കീ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ റീ​ന പ്ര​കാ​ശ​ൻ, ഷ​ന​ൽ​കു​മാ​ർ, ടി.​കെ. മ​ഷൂ​ദ്, ഹ​സീ​ന, കൗ​ൺ​സി​ല​ർ ടി.​കെ. അ​ഷ​റ​ഫ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ജി​സ്മോ​ൻ പി. ​വ​ർ​ഗീ​സ്, പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ന്റോ ഫ്രാ​ൻ​സീ​സ്, കോ​സ്റ്റ​ൽ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശി​വ​കു​മാ​ർ, അ​സി​സ്റ്റ​ന്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൺ കു​മാ​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സ​ജി​റൂ​ൺ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ മോ​ഹ​ന​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Tourists flock to Ponnani for the festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT