ആദിവാസികളുടെ പ്രസവ സുരക്ഷക്കായി 'വാത്സല്യം' പദ്ധതി, ഗർഭിണികളെ രണ്ടുമാസം മു​​േമ്പ ആശുപത്രിയിൽ താമസിപ്പിക്കും

പെരിന്തൽമണ്ണ: ജില്ലയിലെ ആദിവാസി മേഖലകളിലെ ഗർഭിണികളെ പ്രസവത്തിന്​ മുമ്പ്​ ആശുപത്രിയിലെത്തിച്ച് രണ്ടുമാസം വരെ പരിചരിക്കാൻ പരീക്ഷണാർഥത്തിൽ പദ്ധതി ആലോചനയിൽ. ജില്ലയിലെ ആരോഗ്യ മൊബൈൽ യൂനിറ്റുകളും ആദിവാസി മേഖലയിലെ ആരോഗ്യ പ്രവർത്തകരും ഐ.ടി.ഡി.പിയുമടക്കം പങ്കാളികളാവുന്ന പദ്ധതിയാണ് ആലോചനയിലുള്ളത്​. ഗർഭാവസ്ഥയുടെ എട്ടാം മാസത്തിലെങ്കിലും അമ്മയെയും അവരെ ആശ്രയിക്കുന്ന കുട്ടികളടക്കമുള്ളവരെയും ആശുപത്രിയിൽ എത്തിച്ച് രണ്ടുമാസം വരെ താമസിപ്പിച്ച് ഭക്ഷണമടക്കം നൽകി പരിചരിക്കുന്നതാണ് പൈലറ്റ് പദ്ധതി. പ്രസവം കഴിഞ്ഞ് രണ്ടാഴ്ച കൂടി അവിടെ താമസിപ്പിക്കും. 'വാത്സല്യം' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക.

ആദിവാസി മേഖലയിലെ ആരോഗ്യ പ്രവർത്തകരെയും ജില്ല ആരോഗ്യ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷി‍െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതി രൂപപ്പെട്ടത്. സമയത്തിന് വൈദ്യ സഹായം ലഭിക്കാതെയും ആശുപത്രിയിലെത്താതെയും ആദിവാസി സ്ത്രീകൾ പ്രസവിക്കുന്നതും അപകടങ്ങൾ സംഭവിക്കുന്നതും കൂടിയ സാഹചര്യത്തിലാണ് പദ്ധതി. നടപ്പാക്കിത്തുടങ്ങുമ്പോൾ പ്രായോഗിക തടസ്സങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കും.

നിലവിൽ ആദിവാസി കോളനികളിൽ പ്രസവമെടുക്കുന്ന സ്ത്രീകൾക്ക് ശാസ്ത്രീയ പരിശീലനം നൽകാൻ ആലോചിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാതെ പ്രസവത്തിന് പ്രോത്സാഹനം നൽകലാകുമെന്ന അഭിപ്രായമുയർന്നു. 290ഒാളം ആദിവാസി കോളനികൾ ജില്ലയിലുണ്ട്. ഉൾവനങ്ങളിലെ കോളനികളിൽ താമസിക്കുന്നവർ പ്രസവത്തിന് എത്ര വിളിച്ചാലും ആശുപത്രിയിലെത്താത്ത സ്ഥിതിയുണ്ട്.

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന മാതൃ- ശിശു സംരക്ഷണ പദ്ധതി സംസ്ഥാനത്ത് പ്രസവം നടക്കുന്ന മുഴുവൻ ആശുപത്രികളും കേന്ദ്രീകരിച്ച് നൽകുന്നുണ്ടെങ്കിലും ആശുപത്രിയിലെത്താൻ വിമുഖത കാണിക്കുന്നതിനാൽ ആദിവാസികൾക്ക് പൂർണാർഥത്തിൽ ഗുണം ലഭിക്കുന്നില്ല.  

Tags:    
News Summary - 'Vatsalyaam' project for maternity security of tribals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.