പിടിയിലായ പ്രതികളും പി​ടി​ച്ചെ​ടു​ത്ത നാ​ട​ൻ തോ​ക്കും തി​ര​ക​ളും 

അനധികൃത നാടൻ തോക്കുമായി രണ്ട് പേർകൂടി അറസ്റ്റിൽ

പെരിന്തൽമണ്ണ: അനധികൃതമായി കൈവശം വെച്ച നാടന്‍ തോക്കുകളുമായി രണ്ട് പേര്‍കൂടി പിടിയില്‍. മങ്കട കരിമല സ്വദേശി ചക്കിങ്ങല്‍ തൊടി ജസീം (32), അമ്മിനിക്കാട് പാണമ്പി സ്വദേശി പടിഞ്ഞാറേതില്‍ അപ്പു (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ അറിയിച്ചു. ജസീമിനെ മങ്കട സി.ഐ യു.

കെ. ഷാജഹാന്‍റെ നേതൃത്വത്തില്‍ മങ്കട പൊലീസ് വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. തോക്ക് വീടിന്‍റെ പിറകിൽ ഒളിപ്പിച്ചനിലയിലായിരുന്നു. അപ്പുവിനെ പെരിന്തല്‍മണ്ണ സി.ഐ സുനില്‍ പുളിക്കല്‍, എസ്.ഐ അലി എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ജില്ലയിലെ മലയോര മേഖലകളില്‍ അനധികൃതമായി തോക്കുകളും തിരകളും ഉപയോഗിച്ച് നായാട്ട് നടത്തുന്നതായുമുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ ചെറുകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നായാട്ടുസംഘത്തിലെ മൂന്നുപേരെ ദിവസം രണ്ടുദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് മൂന്ന് നാടന്‍ തോക്കാണ് പിടിച്ചെടുത്തത്.

ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുന്നതിനിടെയാണ് രണ്ട് പേരെകൂടി പിടികൂടിയത്. ചെറുകര സ്വദേശികളായ അരുൺ, സുരേഷ്‌കുമാർ, റോസ് എന്നിവരാണ് രണ്ട് ദിവസം മുമ്പ് അറസ്റ്റിലായത്.

മങ്കട എസ്.ഐ എം. സതീഷ്, പ്രബേഷന്‍ എസ്.ഐമാരായ പി.എം. ഷൈലേഷ്, സജേഷ് ജോസ് എന്നിവരും പെരിന്തല്‍മണ്ണയിലെ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Two more people were arrested with illegal country guns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.