പെരിന്തൽമണ്ണ: പൂപ്പലം, വലമ്പൂർ ഭാഗങ്ങളിൽ തെരുവുനായുടെ കടിയേറ്റ് മൂന്നു പേർ ചികിത്സ തേടി. വെള്ളിയാഴ്ച രാവിലെ എട്ടിന് ആളുകൾ കൂടിനിന്ന് സംസാരിക്കുന്നതിനിടെ എത്തിയ നായ് 15കാരനെ കടിച്ചു. വലമ്പൂരിലെ യൂസുഫിന്റെ മകൻ ഹനാൻ ത്വയ്യിബിനാണ് കടിയേറ്റത്. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലമ്പൂർ എൽ.പി സ്കൂളിനു സമീപമാണ് സംഭവം. കുട്ടികൾ മദ്റസയിലേക്കു പോകുന്ന വഴിയാണിത്.
പൂപ്പലത്ത് മറ്റൊരാളെയും അൽപം കഴിഞ്ഞ് തെരുവുനായ് കടിച്ചു. വീടിനു സമീപം നിൽക്കവെയാണ് ഇയാൾക്ക് കടിയേറ്റത്. രണ്ടു ദിവസം മുമ്പ് വലമ്പൂരിൽ പള്ളിക്കു സമീപം മധ്യവയസ്കനെയും നായുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മേഖലയിൽ തെരുവുനായ്ക്കളുടെ എണ്ണം വർധിച്ചിട്ടുണ്ട്. തെരുവുനായ് ശല്യം പരിഹരിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.