സ​ന്തോ​ഷ്​ ട്രോ​ഫി ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ‘മാ​ധ്യ​മ’​വും മ​ഞ്ചേ​രി കു​രി​ക്ക​ൾ പൈ​പ്പ്​ ലൈ​ൻ​സും സം​യു​ക്​​ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഡെ​യ്​​ലി സ​ന്തോ​ഷം മ​ത്സ​ര​ത്തി​ലെ മെ​ഗാ​സ​മ്മാ​നം നേ​ടി​യ സി. ​വി​ഷ്ണു, പി.​പി. ഹി​നാ​ൻ, മു​ന​വ്വ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ച ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ താ​രം അ​ന​സ്​ എ​ട​ത്തൊ​ടി​ക​ക്കും സ​ന്തോ​ഷ്​ ട്രോ​ഫി താ​രം അ​ർ​ജു​ൻ ജ​യ​രാ​ജി​നു​​മൊ​പ്പം. ‘മാ​ധ്യ​മം’ പ​ര​സ്യ മാ​നേ​ജ​ർ അ​ബ്​​ദു​ൽ ഗ​ഫൂ​ർ, ന്യൂ​സ്​ എ​ഡി​റ്റ​ർ ഇ​നാം റ​ഹ്​​മാ​ൻ, ചീ​ഫ്​ റീ​ജ​ന​ൽ മാ​നേ​ജ​ർ ഇ​ബ്രാ​ഹിം കോ​ട്ട​ക്ക​ൽ, കു​രി​ക്ക​ൾ മാ​നേ​ജി​ങ്​ പാ​ർ​ട്​​ണ​ർ ഖ​ലീം കു​രി​ക്ക​ൾ എ​ന്നി​വ​ർ സ​മീ​പം. 

'മാധ്യമം' ഡെയ്ലി സന്തോഷം: മെഗാസമ്മാനം സമർപ്പിച്ചു

പെരിന്തൽമണ്ണ: മലപ്പുറം ജില്ല ആദ്യമായി ആതിഥ്യമരുളിയ സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി 'മാധ്യമ'വും മഞ്ചേരി കുരിക്കൾ പൈപ്പ് ലൈൻസും സംയുക്തമായി സംഘടിപ്പിച്ച ഡെയ്ലി സന്തോഷം മത്സരത്തിലെ മെഗാ സമ്മാനം വർണാഭമായ ചടങ്ങിൽ സമ്മാനിച്ചു. സി. വിഷ്ണു (വണ്ടൂർ), പി.പി. ഹിനാൻ (കാരക്കുന്ന്), മുനവ്വർ (മലപ്പുറം) എന്നിവരാണ് കേരളം ജേതാക്കളാകുമെന്ന് പ്രവചിച്ച ആയിരകണക്കിന് പേരിൽ നിന്ന് സമ്മാനർഹരായവർ.

'മാധ്യമം' മലപ്പുറം റീജനൽ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക സമ്മാന വിതരണം നിർവഹിച്ചു. സന്തോഷ് ട്രോഫി താരം അർജുൻ ജയരാജ് മുഖ്യാതിഥിയായി. ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ അധ്യക്ഷത വഹിച്ചു.

കുരിക്കൾ പൈപ്പ് ലൈൻസ് മാനേജിങ് പാർട്ട്ണർ ഖലീം കുരിക്കൾ (ബാബു), ന്യൂസ് എഡിറ്റർ ഇനാം റഹ്മാൻ, പരസ്യവിഭാഗം മാനേജർമാരായ അബ്ദുൽ ഗഫൂർ, ഫൈസൽ പുളിക്കൂൽ, സ്റ്റാഫ് റിപ്പോർട്ടർ കെ.പി.എം. റിയാസ് എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Santosh Trophy Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.