പു​​ണെ​യി​ൽ സ​മാ​പി​ച്ച ദേ​ശീ​യ മി​ക്സ് ബോ​ക്സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ നേ​ടി​യ കേ​ര​ള ടീം ​ട്രോ​ഫി​യു​മാ​യി

ദേശീയ മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് നേട്ടം

പെരിന്തൽമണ്ണ: ദേശീയ മിക്സ്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളം മികച്ച നേട്ടത്തോടെ ടൈറ്റിൽ ചാമ്പ്യൻമാർ. പുണെയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 12 സ്വർണം, 10 വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 28 മെഡൽ നേടി കേരളം രണ്ടാം സ്ഥാനം നേടി. 15 സംസ്ഥാനങ്ങൾ പങ്കെടുത്ത മത്സരത്തിൽ എല്ലാ വിഭാഗത്തിലും കേരളം മെഡലുകൾ നേടി. ആഗസ്റ്റിൽ ജമ്മു-കശ്മീരിൽ നടക്കുന്ന ലോക മിക്സ്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിലേക്ക് 10 പേരെ തെരഞ്ഞെടുത്തു.

പെരിന്തൽമണ്ണ സ്വദേശികളായ ജെസി, സുജേഷ്, ഏലംകുളം മുതുകുർശ്ശി സ്വദേശി ലക്ഷ്മണൻ, മേലാറ്റൂർ പാതിരിക്കോട് സ്വദേശിനി ഗൗരിനന്ദ, കക്കാട് സ്വദേശി മുഹമ്മദ്‌ ഫാസിൽ, തിരൂർ കൂട്ടായി സ്വദേശി മുഹമ്മദ്‌ ഫസൽ, പുലാമന്തോൾ കട്ടുപ്പാറ സ്വദേശികളായ ഷിഫാദ്, അനിയ, പാലക്കാട്‌ തിരുവേഗപ്പുറ എടപ്പലം സ്വദേശിനികളായ വിൻഷ, കീർത്തന എന്നിവരാണ് മെഡൽ വേട്ടയിൽ കേരളത്തിന്‍റെ കരുത്തായത്. മുഹമ്മദ്‌ ഫാസിൽ ഗോൾഡ് മെഡലിന് പുറമെ ടൈറ്റിൽ ബെൽറ്റ്‌ മത്സരത്തിൽ മഹാരാഷ്ട്രയോട് പൊരുതി ജേതാവായി ബെൽറ്റ്‌ നേടി. ചീഫ് കോച്ച് എം.പി. സുബ്രഹ്മണ്യൻ, കേരള കോച്ചുമാരായ ലക്ഷ്മണൻ, വിപിൻ, സരള, ടീം മാനേജറും കോച്ചുമായ വി.കെ. നബീൽ എന്നിവരാണ് കേരള ടീമിനെ നയിച്ചത്.

Tags:    
News Summary - Kerala wins National Mix Boxing Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.