കൊടികുത്തിമലയിൽ മാലിന്യം തള്ളൽ: രണ്ടുലോറികളും പൊലീസ് കസ്റ്റഡിയിൽ

പെരിന്തൽമണ്ണ: കൊടികുത്തിമല ഇക്കോ ടൂറിസം പ്രദേശത്തിന് സമീപം സ്വകാര്യ ഭൂമിയിൽ വെള്ളിയാഴ്ച ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ പെരിന്തൽമണ്ണ സബ് കലക്ടർക്കും നാട്ടുകാർ പരാതി നൽകി. അമ്മിനിക്കാട് വടക്കേക്കരയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ രണ്ട് ലോറികളിൽ ആശുപത്രി മാലിന്യമെത്തിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു. രാത്രി നീണ്ട ചർച്ചകൾക്ക് ഒടുവിൽ രണ്ടുലോറികളും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഒരുലോറിയിലെ മാലിന്യം തള്ളിയ നിലയിലും രണ്ടാമത്തേത് ലോറിയിൽ തന്നെയുമായിരുന്നു. മാലിന്യലോറി പൊലീസ് കസ്റ്റഡിയിൽ എടുത്ത് മാലിന്യം പാലക്കേട്ടെ പ്ലാൻറിൽ എത്തിക്കാൻ വിട്ടുനൽകി വീണ്ടും കസ്റ്റഡിയിലെടുത്തു. ഇവിടെ പലപ്പോഴായി 40 ലോഡ് മാലിന്യം തള്ളിയത് നീക്കണമെന്നും അതിന് നടപടി സ്വീകരിക്കണമെന്നും പ്രദേശത്തിന് താഴെയുള്ള കുടിവെള്ളത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നുമാണ് പ്രദേശത്തുകാരുടെ പരാതി.

ഇക്കാര്യം സംബന്ധിച്ചാണ് സബ് കലക്ടർക്ക് പരാതി നൽകിയത്. തിങ്കളാഴ്ച ബന്ധപ്പെട്ടവരുടെ യോഗം സബ് കലക്ടർ വിളിച്ചേക്കും. കോഴിക്കോട്ടെ ആശുപത്രികളിൽനിന്നുള്ള പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം പാലക്കാട്ട് സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുന്നത് ചെലവ് ചുരുക്കാൻ ഇടനിലക്കാർ വഴി കൊടികുത്തിയിൽ മലമുകളിലെത്തിച്ചതാണ്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നേരത്തേ തള്ളിയ പ്ലാസ്റ്റിക് അടക്കം മാലിന്യം നീക്കണമെന്നുമാണ് പ്രദേശത്തുകാരുടെ ആവശ്യം.

Tags:    
News Summary - Dumping garbage at Kodikuthimala: Both lorries in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.